സാവോപോളോ: സാവോപോളോ ഫാഷന്‍ വീക്കില്‍ കാറ്റ് വാക്കിനിടെ ബ്രസീലിയന്‍ മോഡല്‍ കുഴഞ്ഞ് വീണു മരിച്ചു. ടൈല്‍സ് സോറസ് എന്ന മോഡലാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഒക്സാ ഷോയ്ക്കിടെ സോറസ് മരിച്ചതായി സാവോപോളോ ഫാഷന്‍ വീക്ക് സംഘാടകര്‍ അറിയിച്ചു.
പ്രസ്താവനയിലാണ് സോറസിന്റെ മരണവിവരം അറിയിച്ചത്. അതേസമയം, മരണകാരണം അറിവായിട്ടില്ല. 26കാരനായ സോറസ് ബ്രസീലിലെ ഫാഷന്‍ ലോകത്ത് പേരുകേട്ട മോഡലാണ്. കാറ്റ് വാക്ക് നടത്തി റണ്‍വേയില്‍ നിന്നും തിരികെ പോവാന്‍ നോക്കുമ്പോഴാണ് സോറസ് കുഴഞ്ഞുവീണത്.
സഹായികളും മെഡിക്കല്‍ വിദഗ്ധരും സ്ഥലത്തെത്തി അദ്ദേഹത്തെ പരിശോധിച്ചു. കാണികള്‍ നോക്കി നില്‍ക്കെയാണ് അദ്ദേഹം കുഴഞ്ഞ് വീണത്. പിന്നീട് സോറസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.