ടൊറന്റോ: ഇന്ത്യക്കാരനായ 27 വയസുളള ഡ്രൈവറെ കാനഡയിലെ വീട്ടിനകത്ത് നാലംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി. ബ്രാംപ്‌ടൺ സിറ്റിയിലെ വീട്ടിനകത്താണ് പൽവീന്ദർ സിങ് എന്ന ഇന്ത്യാക്കാരൻ വെടിയേറ്റ് മരിച്ചത്.
വെടിയേറ്റ് സംഭവ സ്ഥലത്ത് തന്നെ പൽവീന്ദർ മരിച്ചു. സമീപ സ്ഥലമായ മിസിസുഗ സ്വദേശികളും 18 ഉം 19 ഉം വയസുളള രണ്ട് കൗമാരക്കാരെ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പൽവീന്ദറിനെ വെടിവച്ച് വീഴ്ത്തിയ ശേഷം മൂന്ന് പേർ പുറത്ത് നിർത്തിയിട്ട വാഹനത്തിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടതായാണ് ദൃക്‌സാക്ഷികളുടെ മൊഴി.
ബ്രാംപ്‌ടണിൽ ഈ വർഷം നടക്കുന്ന 11-ാമത്തെ കൊലപാതകമാണിത്. രണ്ട് ദിവസം മുൻപായിരുന്നു പൽവീന്ദറിന്റെ 27-ാം ജന്മദിനം. 2009 ലാണ് പൽവീന്ദർ കാനഡയിലേക്ക് പോയത്.