നോയിഡ: കാമുകന്റെ അവഗണനയിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ശിവാനി (25) ആണ് മാളിന്റെ മൂന്നാംനിലയിൽനിന്നും ചാടി മരിച്ചത്. നോയിഡയിലാണ് സംഭവം.

ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. നോയിഡയിലെ ദി ഗ്രേറ്റ് ഇന്ത്യ പ്ലെയ്സ് മാളിന്റെ മൂന്നാം നിലയിൽനിന്ന് പെൺകുട്ടി ചാടി മരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെൺകുട്ടിയുടെ പക്കൽനിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കാമുകൻ തന്നെ നേരിൽ കാണാനോ ഫോണിൽ സംസാരിക്കാനോ തയ്യാറാവുന്നില്ല. ഇതിൽ താൻ ദുഃഖിതയാണ്. മരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്.

ഉത്തർപ്രദശിലെ കാസ്ഗഞ്ചിൽനിന്നുളള ശിവാനി നോയിഡയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ