scorecardresearch

ക്ലാസിലിരുന്ന് നിരന്തരം ‘അള്ളാ’ എന്നു വിളിച്ചു; അധ്യാപിക പൊലീസിനെ വിളിച്ചു

കുട്ടി തീവ്രവാദിയാണോ എന്ന പേടിയാണ് അധ്യാപികയെ പൊലീസിനെ വിളിക്കാന്‍ പ്രേരിപ്പിച്ചത്.

Classroom

വാഷിങ്ടണ്‍: ഡൗണ്‍ സിന്‍ട്രം ബാധിച്ച് ആറുവയസുകാരന്‍ നിരന്തരം അള്ളാ എന്ന് വിളിക്കുന്നതില്‍ സംശയിച്ച് അധ്യാപിക സ്‌കൂളിലേക്ക് പൊലീസിനെ വിളിച്ചു വരുത്തി. അമേരിക്കയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസ് മുറിയില്‍ ഇരുന്ന മുഹമ്മദ് സുലൈമാന്‍ എന്ന കുട്ടി നിരന്തരം അള്ളാ എന്നു വിളിച്ചതിനെ തുടര്‍ന്ന് കുട്ടി തീവ്രവാദിയാണോ എന്ന പേടിയാണ് അധ്യാപികയെ പൊലീസിനെ വിളിക്കാന്‍ പ്രേരിപ്പിച്ചത്.

കുട്ടിയെ എന്നും പഠിപ്പിക്കാറുണ്ടായിരുന്ന അധ്യാപിക സ്‌കൂളില്‍ നിന്ന് പോയതിനെ തുടര്‍ന്ന് എത്തിയ പുതിയ അധ്യാപികയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. എന്നാല്‍ അധ്യാപികയുടെ ഭാഗത്തു നിന്നുമുണ്ടായ പ്രവൃത്തിക്കെതിരെ മുഹമ്മദിന്റെ പിതാവ് രംഗത്തെത്തി.

മുഹമ്മദിന് ജനിക്കുമ്പേള്‍ തൊട്ട് ഡൗണ്‍ സിന്‍ട്രം ഉണ്ടായിരുന്നെന്നും ഇതുമൂലം ചില മാനസിക അസ്വസ്ഥതകള്‍ കുട്ടി പ്രകടിപ്പിച്ചിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കൂടാതെ കുട്ടിക്ക് ഇതുമൂലം സംസാരിക്കാനുളള ശേഷിയുമില്ല. സംസാരിക്കാന്‍ സാധിക്കാത്ത എന്റെ മകന്‍ അള്ളാ എന്ന് ഉരുവിട്ടു എന്ന് കള്ളം പറയുകയാണ്. കുട്ടി തീവ്രവാദിയാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Boy with downs syndrome says allah and boom teacher calls the cops