ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമൊപ്പം കിടിലൻ സെൽഫിയെടുത്ത ബാലനാണ് സോഷ്യൽ മീഡിയയിലെ താരം. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളിലെ തലവന്മാരെ ഈ കൊച്ചുമിടുക്കൻ ഒരൊറ്റ ഫ്രെയിമിൽ പകർത്തിയത്.
പരിപാടിയിൽ വൈവിധ്യമാർന്ന കലാ പ്രകടനങ്ങൾ അവതരിപ്പിച്ച യുവകലാകാരികളെ മോദിയും ട്രംപും അഭിനന്ദിച്ചശേഷം നടന്നുനീങ്ങി. ഈ സമയമാണ് ട്രംപിനൊപ്പം സെൽഫിയെടുക്കണമെന്ന മോഹം ബാലൻ അറിയിച്ചത്. സമ്മതം മൂളിയ ട്രംപ് ഒപ്പം നരേന്ദ്ര മോദിയെയും ക്ഷണിച്ചു. ബാലനൊപ്പം ചേർന്ന് ഇരുവരും സെൽഫിയെടുത്തു. ബാലനെ അഭിനന്ദിച്ചശേഷമാണ് ഇരുവരും മടങ്ങിയത്.
Memorable moments from #HowdyModi when PM @narendramodi and @POTUS interacted with a group of youngsters. pic.twitter.com/8FFIqCDt41
— PMO India (@PMOIndia) September 23, 2019
സെൽഫിയെടുക്കുന്ന വീഡിയോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. 22 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ രണ്ടു ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.
That boy is so lucky https://t.co/UaL9p9Cbn7
— ɐɥıN (@niha_a_) September 23, 2019
Now that is called confidence https://t.co/xvtxD44lgC
— Rahul Ekbote (@rahul_ekbote) September 23, 2019
Pic of the day #HowdyModi https://t.co/DVVsbpkncs pic.twitter.com/oE9vpNENkb
— Karan Pal (@karangc4) September 23, 2019
The guy with the best selfie. #HowdyModi #HowdyMody https://t.co/CD0NpHx67c
— Saubhadro (@SaubhadraC) September 23, 2019
മറ്റൊരു കുട്ടിക്കും ലഭിക്കാത്ത ഭാഗ്യമാണിതെന്നാണ് വീഡിയോയ്ക്ക് ഒരാളുടെ കമന്റ്. ഭാഗ്യവാനായ കുട്ടിയെന്നാണ് മറ്റു പലരും ബാലനെ വിളിച്ചത്.