ന്യൂ​ഡ​ൽ​ഹി: ന്യൂഡല്‍ഹിയിലെ റെഡ് ഫോര്‍ട്ട് മൈതാനത്ത് രാ​വ​ണ​നെ അ​ന്പെ​യ്തു വീ​ഴ്ത്താ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ്ര​മം പാ​ളി. വി​ല്ലു കു​ല​ച്ച് അ​ന്പെ​യ്തു രാ​വ​ണ​നെ വീ​ഴ്ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട മോ​ദി ഒ​ടു​വി​ൽ അ​സു​ര​നെ അ​മ്പു​കൊ​ണ്ട് എ​റി​ഞ്ഞു​വീ​ഴ്ത്തി. ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ങ്കോ​ട്ട ഗ്രൗ​ണ്ടി​ൽ​ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു നാ​ട​കീ​യ രം​ഗ​ങ്ങ​ൾ.

തൊ​ട്ടു​മു​ന്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന രാ​വ​ണ​ന്‍റെ കോ​ല​ത്തി​ലേ​ക്ക് അ​ന്പെ​യ്തു ക​ത്തി​ക്കു​ന്ന​താ​യി​രു​ന്നു ച​ട​ങ്ങ്. എ​ന്നാ​ൽ മോ​ദി​ക്കു കൈ​മാ​റി​യ വി​ല്ല് ഒ​ടി​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ചു​സ​മ​യം ശ്ര​മി​ച്ചി​ട്ടും അ​ന്പെ​യ്യാ​നു​ള്ള മോ​ദി​യു​ടെ ശ്ര​മം വി​ജ​യി​ച്ചി​ല്ല. മറ്റൊന്നും ചിന്തിക്കാതെ മോദി ഉടന്‍ തന്നെ അമ്പ് കൈയിലെടുത്ത് ജാവലിന്‍ എറിയും പോലെ രാവണന് നേരെ ശക്തിയായി എറിഞ്ഞു. ചിരിച്ചുകൊണ്ട് മറ്റുളളവരും ഇത് സ്വീകരിച്ചു.

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിങ്ങും മോ​ദി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. രാ​വ​ണ​നു​മേ​ൽ ശ്രീ​രാ​മ​ൻ നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കാ​നാ​ണ് ദ​സ​റ ആ​ഘോ​ഷി​ക്കു​ന്ന​ത്. രാംലീല എന്ന പേരിലും ഇത് അറിയപ്പെടുന്നു. നവരാത്രിയോടനുബന്ധിച്ച് നടത്തുന്ന ദസ്റയിൽ രാമായണം നാടകമായി അവതരിപ്പിക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭകർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. തുളസീദാസ് രചിച്ച രാമചരിതമാനസം ആലപിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്.

ദസ് എന്നുവച്ചാൽ ഹിന്ദിയിൽ പത്ത് എന്നാണർഥം. ദസ്റയെന്നാൽ പത്തുദിവസത്തെ ആഘോഷമാണ്. പക്ഷേ വാരണാസിയിൽ ദസ്റ മുപ്പതുദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച ചടങ്ങുകളിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്നു. പത്തുതലയുള്ള രാവണനെ തോല്പിച്ചതിനാലാണ് ദസ്റ എന്ന പേരു വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ