തിരുവനന്തപുരം കേരളത്തില്‍ ഇനി കുപ്പി വെള്ളത്തിന് വില 13 രൂപ. സംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ പരമാവധി വില ലിറ്ററിനു 13 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഉത്തരവു പ്രകാരം എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജില്‍ മുദ്രണം ചെയ്യണം.
കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കും. 1986-ലെ അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കുപ്പിവെള്ളം അവശ്യവസ്തുവാക്കിയിരുന്നു.
Read Also: വിവാഹിതനായ ഒരാളുമായി ഞാൻ പ്രണയത്തിലായിരുന്നു; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി
അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സര്‍ക്കാരിനായതിനാല്‍ കുപ്പിവെള്ള നിര്‍മ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് വില ലിറ്ററിനു 13 രൂപയാക്കാന്‍ തീരുമാനിച്ചത്.
കടുത്ത വേനലിലോട്ട് കേരളം കടക്കുന്ന ഈ സമയത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ് ബുക്കില്‍ കുറിച്ചു.