ലണ്ടൻ: ഈ വർഷത്ത ബുക്കർ സമ്മാനത്തിന്റെ സംയുക്ത വിജയികളായി കനേഡിയന്‍ എഴുത്തുകാരിയായ മാർഗരറ്റ് അറ്റ്വുഡ്, ബ്രിട്ടീഷ് എഴുത്തുകാരി ബെർണാർഡിൻ ഇവാരിസ്റ്റോ എന്നിവരെ തിരഞ്ഞെടുത്തു. സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും.
പുരസ്കാരം വിഭജിക്കരുതെന്ന നിയമാവലി മറികടന്നാണ് ഇത്തവണത്തെ പ്രഖ്യാപനം. രണ്ട് കൃതികളും വേർതിരിക്കാനാവില്ലെന്ന് ജൂറി അംഗങ്ങൾ നിർബന്ധം പിടിച്ചതാണ് ഇരുവർക്കും സമ്മാനം നൽകാൻ കാരണമായത്.
ബുക്കർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മാര്‍ഗരറ്റ് അറ്റ്വുഡ്. ദി ടെസ്റ്റമെന്റ് എന്ന് കൃതിയാണ് 79-കാരിയായ മാര്‍ഗരറ്റ് അറ്റ് വുഡിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. അറ്റ് വുഡ് 2000 ത്തില്‍ ഇതിന് മുന്‍പ് ബുക്കര്‍ പ്രൈസ് നേടിയിട്ടുണ്ട്.
Read More: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യക്കാരനടക്കം മൂന്നു പേർക്ക്
ഗേള്‍,വിമന്‍,അദര്‍ എന്ന കൃതിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയും കൂടിയാണ് ബെര്‍നഡൈന്‍ എവരിസ്റ്റോ. 19 മുതല്‍ 93 വരെ പ്രായമുള്ള കറുത്ത വര്ഗ്ഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് നോവലില്‍ പറയുന്നത്.
1992ലാണ് അവസാനമായി രണ്ടുപേർ ബുക്കർ പ്രൈസ് പങ്കിട്ടെടുത്തത്. ഇതിന് ശേഷം നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. രണ്ട് വിജയികളെ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നില്ലെന്ന് സംഘാടകർ ഈ വർഷത്തെ ജൂറി അംഗങ്ങളോട് പറഞ്ഞിരുന്നു. അഞ്ച് മണിക്കൂർ ചർച്ചകൾക്ക് ശേഷമാണ് പുരസ്കാരം ഇരുവർക്കും പങ്കിടാൻ ഒടുവിൽ ജൂറി അംഗങ്ങൾ തീരുമാനമെടുത്തത്.
ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്മാന് റുഷ്ദിയും അവസാന പട്ടികയില്‍ ഇടം നേടിയിരുന്നു.