/indian-express-malayalam/media/media_files/uploads/2020/11/Douglas.jpg)
ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ബുക്കർ പുരസ്‌കാരം യുഎസ്-സ്‌കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്‌റ്റ്യുവർട്ടിന്. 'ഷഗ്ഗി ബെയ്‌ൻ' എന്ന പുസ്‌തകമാണ് ഡഗ്ലസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഡഗ്ലസിന്റെ ആദ്യ പുസ്‌തകമാണിത്. 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ).
The winner of The 2020 Booker Prize is @Doug_D_Stuart with his debut novel, Shuggie Bain! Follow the link to hear the winner interview now: https://t.co/T5QkjZPnYb#2020BookerPrize@picadorbooks@panmacmillanpic.twitter.com/aWgQkwyBMe
— The Booker Prizes (@TheBookerPrizes) November 19, 2020
ഫാഷൻ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളർന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്. 1980 ലെ ഗ്ലാസ്ഗോ നഗരത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന യുവാവിന്റെ കഥയാണ് പുസ്‌തകത്തിലെ പ്രതിപാദ്യവിഷയം.
ഇത് 52-ാം വർഷമാണ് ഇംഗ്ലീഷ് ഭാഷയിലെ മികച്ച സാഹിത്യ രചനയ്ക്കുള്ള ബുക്കർ പ്രൈസ് നൽകുന്നത്.
നൊബേൽ സമ്മാനത്തിന് ശേഷം സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാൻ ബുക്കർ പ്രൈസ്. ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ ആണ് മാൻ ബുക്കർ നൽകുന്നത്.
ഇത്തവണത്തെ ചുരുക്കപട്ടികയിൽ ആറു പേരാണ് ഇടം പിടിച്ചത്. ഡഗ്ലസ് സ്റ്റുവർട്ടിന്റെ 'ഷഗ്ഗി ബെയ്ൻ' കൂടാതെ അവ്നി ദോശിയുടെ 'ബൻട് ഷുഗർ'. ബ്രാൻഡൻ ടെയ്‌ലറുടെ റിയൽ ലൈഫ്, ഡയൻ കുക്കിന്റെ 'ദി ന്യൂ വൈൾഡർനെസ്', സിസി ഡാൻഗെറമ്പായുടെ 'ദിസ് മോണുബൾ ഡേ', മാസ മെൻഗിസ്തെയുടെ 'ദി ഷാഡോ കിങ്' എന്നിവയായിരുന്നു അവസാന ആറിൽ ഉണ്ടായിരുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. നവംബർ 17ന് നടക്കേണ്ടിയിരുന്ന പുരസ്കാര പ്രഖ്യാപന ചടങ്ങ് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഏറ്റവും പുതിയ് പുസ്തക പ്രകാശനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
നേരത്തെ അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് 1997ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.