scorecardresearch

'ഗോഡ്‌മാന്‍ റ്റു ടൈക്കൂണ്‍' ബാബ രാംദേവിനെക്കുറിച്ചുളള പുസ്തകം വിവാദകുരുക്കില്‍

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സൈറ്റുകളിലൂടെയുളള പുസ്തകത്തിന്റെ വിൽപ്പനയും കോടതി നിരോധിച്ചു.

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സൈറ്റുകളിലൂടെയുളള പുസ്തകത്തിന്റെ വിൽപ്പനയും കോടതി നിരോധിച്ചു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ക്ഷീരോത്പാദന മേഖലയിലേക്ക് പതഞ്ജലിയും; പ്രതീക്ഷിക്കുന്നത് 1000 കോടിയുടെ വിൽപന

ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാ ദേവിനെക്കുറിച്ചുളള പുസ്തകം വിവാദകുരുക്കില്‍. 'ഗോഡ്മാന്‍ റ്റു ടൈക്കൂണ്‍: ദി അൺറ്റോൾഡ് സ്റ്റോറി ഓഫ് ബാബ രാംദേവ്' എന്ന പുസ്തകമാണ് വിവാദത്തില്‍. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും വിൽക്കണം എന്നാണ് ബാബാ രാംദേവിന്റെ ആവശ്യം. രാംദേവ് നല്‍കിയ കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27ന് അഡീഷണല്‍ സിവില്‍ ജഡ്ജി പുസ്തകത്തിന്‍റെ അച്ചടിയും വില്‍പ്പനയും നിരോധിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ സ്റ്റേ ചെയ്തുകൊണ്ട് ഏപ്രില്‍ 28 ന് അഡീഷണല്‍ സീനിയര്‍ സിവില്‍ ജഡ്ജിയും നിരോധനം ഏർപ്പെടുത്തി. സ്റ്റേ നീക്കണം എന്നും പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ട് രാംദേവ് നല്‍കിയ കേസിലാണ് ഇന്ന് അനുകൂലവിധി വന്നിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ്‌ ആര്‍.കെ.ഗൗബയാണ് വിധി പുറപ്പെടുവിപ്പിച്ചത്.

Advertisment

അഡീഷണല്‍ സിവില്‍ ജഡ്ജിയുടെ ഉത്തരവിനെതിരെയായിരുന്നു ബാബ രാം ദേവ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ ഉത്തരവ് പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് പ്രിയങ്ക പതക്കിനും പബ്ലിഷേഴ്സ് ജുഗർനൗട്ട് ബുക്ക്സിനും പുസ്തകം പ്രസിദ്ധീകരിക്കുന്നത് അനുമതി നൽകുന്നതാണെന്നും. തന്നെ അപകീർത്തിപ്പെടുക എന്ന ലക്ഷ്യത്തോടെയും തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറംലോകത്തെ അറിയിക്കുവാനുമാണ് ഗ്രന്ഥകാരി അതിലൂടെ ശ്രമിക്കുന്നത് എന്നുമായിരുന്നു രാം ദേവ് സമര്‍പ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നത്.

രാംദേവിന് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ ദയാന്‍ കൃഷ്ണനാണ്. രാംദേവിന്‍റെ മൗലിക അവകാശങ്ങള്‍ക്കും സ്വകാര്യതക്കും മേല്‍ കടന്നു കയറാനുളള അവസരമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിലൂടെ ഗ്രന്ഥകർത്താവിന് കിട്ടുന്നത് എന്ന്‍ അദ്ദേഹം ആരോപിച്ചു. സമൂഹത്തിൽ രാംദേവിനുളള കീർത്തിയെ ഇത് ബാധിക്കും. അതിനാൽ അഡീഷണല്‍ സീനിയര്‍ സിവില്‍ ജഡ്ജിയുടെ ഉത്തരവ് മാറ്റിവച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച അഡീഷണല്‍ സിവില്‍ ജഡ്ജി ഉത്തരവ് പുനഃസ്ഥാപിക്കണമെന്നും കൃഷ്ണൻ വാദിച്ചു.

2017 ജൂലൈ 29നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും വിൽക്കുന്നതും അഡീഷണല്‍ സിവില്‍ ജഡ്ജി നിരോധനം ഏര്‍പ്പെടുത്തിയത്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സൈറ്റുകളിലൂടെയുളള പുസ്തകത്തിന്റെ വിൽപ്പനയും കോടതി നിരോധിച്ചു. തുടർന്നാണ് പ്രസാധകർ കോടതിയെ സമീപിച്ചത്.

Advertisment

2007 മുതൽ പുസ്കതം വിപണിയിൽ ഉണ്ടെന്നും ഇപ്പോഴാണ് രാംദേവ് പുസ്തകത്തിനെതിരെ രംഗത്തുവന്നതെന്നും അവർ കോടതിയെ അറിയിച്ചു.

Baba Ramdev Delhi High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: