മുംബൈ: പത്രപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം പുറത്തിറക്കി. ‘The Way I See It – A Gouri Lankesh Reader ‘ എന്ന് പേരിട്ടുള്ള പുസ്തകം എഡിറ്റ് ചെയ്തത് എഴുത്തുകാരനും, ചിന്തകനുമായ ചന്ദൻ ഗൗഡയാണ്. മൂന്നു മാസം മുൻപാണ് വീടിനു പുറത്തു വച്ച് അജ്ഞാതർ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നത്.

ആറു വിഭാഗങ്ങളായാണ് പുസ്തകത്തിന്റെ ഉള്ളടക്കം തരം തിരിച്ചിരിക്കുന്നത്. പത്രപ്രവത്തനത്തിന്റെ ആദ്യ നാളുകളിൽ ഉള്ള ഗൗരിയുടെ റിപ്പോർട്ടുകളുടെയും അവർ എഡിറ്ററായിരുന്ന “ഗൗരി ലങ്കേഷ് പത്രിക’ യിൽ എഴുതിയ ലേഖനങ്ങളുടെയും സമാഹാരമാണ് പുസ്തകം.

ഗൗരി ലങ്കേഷിന്റെ കൊലപാതക വാർത്തകൾ വരുമ്പോഴും അവരുടെ സൃഷ്ടിപരമായ വശങ്ങളെ കുറിച്ചോ, എഴുത്തിനെ കുറിച്ചോ ഒന്നും മാധ്യമങ്ങളിൽ വരാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പുസ്തകത്തെ കുറിച്ചു് ആലോചിച്ചതെന്നു മുംബൈ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ചന്ദൻ ഗൗഡ പറഞ്ഞു. കർണാടകത്തിന് പുറത്തുള്ള ആർക്കും ഗൗരിയെന്ന എഴുത്തുകാരിയെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook