/indian-express-malayalam/media/media_files/2025/12/19/aus-fire-2025-12-19-10-34-54.jpg)
Bondi Beach Terror Attack Updates
Bondi Beach Terror Attack Updates: സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ദാരുണമായ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ, ദേശീയ തലത്തിൽ തോക്ക് തിരിച്ചെടുക്കൽ പദ്ധതി പ്രഖ്യാപിച്ചു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. വെള്ളിയാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനിടെ, വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിന് സർഫർമാരും നീന്തൽക്കാരും ബോണ്ടി ബീച്ചിൽ ഒത്തുകൂടി.
Also Read:സിഡ്നി ബോണ്ടി ബീച്ചിൽ വെടിവെപ്പ്: 10 മരണം, നിരവധി പേർക്ക് പരിക്ക്
1996-ൽ ടാസ്മാനിയയിലെ പോർട്ട് ആർതറിൽ നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം നടപ്പിലാക്കിയ കർശനമായ തോക്ക് നിയന്ത്രണ നിയമങ്ങൾക്ക് സമാനമായ രീതിയിലായിരിക്കും പുതിയ പദ്ധതിയും നടപ്പിലാക്കുക എന്ന് ആൽബനീസ് വ്യക്തമാക്കി. അന്ന് 35 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് ശേഷമാണ് ലോകത്തിലെ തന്നെ ഏറ്റവും കർശനമായ തോക്ക് നിയമങ്ങൾ ഓസ്ട്രേലിയ കൊണ്ടുവന്നത്.
പോർട്ട് ആർതർ ദുരന്തത്തിന് ശേഷമാണ് ഓസ്ട്രേലിയയിലെ തോക്ക് നിയമങ്ങൾ അവസാനമായി കാര്യമായി പരിഷ്‌കരിച്ചത്. നമ്മുടെ തെരുവുകളിൽ നിന്ന് കൂടുതൽ തോക്കുകൾ നീക്കം ചെയ്യേണ്ടതുണ്ടെന്നാണ് ബോണ്ടിയിലെ ദാരുണമായ സംഭവങ്ങൾ കാണിക്കുന്നത്- മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
Also Read:സംഘർഷമൊഴിയാതെ ബംഗ്ലാദേശ്; ധാക്കയിൽ വ്യാപക ആക്രമണം
കഴിഞ്ഞ ഞായറാഴ്ച ബോണ്ടിയിൽ ജൂതരുടെ ആഘോഷമായ ഹനുക്കയ്ക്കിടെ രണ്ട് അക്രമികൾ നടത്തിയ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ട 50-കാരനായ അക്രമിക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു. ഇയാൾക്ക് ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിരുന്നു എന്നത് ഓസ്ട്രേലിയയിലെ തോക്ക് നിയമങ്ങളിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന ആവശ്യത്തിന് ആക്കം കൂട്ടി.
നിലവിൽ രാജ്യത്ത് ഏകദേശം 40 ലക്ഷം തോക്കുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അധികമുള്ളതും, പുതുതായി നിരോധിച്ചതും, നിയമവിരുദ്ധവുമായ തോക്കുകൾ തിരിച്ചുപിടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ചെലവ് ഫെഡറൽ, സംസ്ഥാന സർക്കാരുകൾ സംയുക്തമായി വഹിക്കും.
Also Read:ബംഗ്ലാദേശിലെ വിസാ സെന്ററുകൾ ഇന്ത്യ അടച്ചു
വെള്ളിയാഴ്ച ബോണ്ടി ബീച്ചിലെത്തിയ ജൂതസമൂഹവും സർഫർമാരും കൊല്ലപ്പെട്ടവർക്ക് പ്രാർത്ഥനകൾ അർപ്പിച്ചു. കടലിൽ വൃത്തത്തിൽ അണിനിരന്നാണ് സർഫർമാർ ആദരവ് അർപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി വർദ്ധിച്ചുവരുന്ന ജൂതവിരുദ്ധതയ്ക്കിടയിൽ ലഭിക്കുന്ന ഈ പിന്തുണ ഏറെ ആശ്വാസം നൽകുന്നതാണെന്ന് സിഡ്നി സെൻട്രൽ സിനഗോഗിലെ റബ്ബി യോസെഫ് ഐക്കൻബ്ലാറ്റ് പറഞ്ഞു.
ഞായറാഴ്ചത്തെ ആക്രമണത്തിന് ഐസിസ് സ്വാധീനമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. തുടർ അക്രമങ്ങൾ തടയുന്നതിനായി പോലീസ് പട്രോളിംഗും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അക്രമത്തിന് പദ്ധതിയിട്ടുവെന്ന സംശയത്തിൽ സിഡ്നിയിൽ നിന്ന് ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, ബോണ്ടി അക്രമികളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സിഡ്നിയിലെ ലകെംബ മോസ്‌കിന് ചുറ്റും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
Read More:10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us