കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്നലെ രാത്രി ഉണ്ടായ ഭീകരാക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടു. അൻപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബുൾ നഗരത്തില്‍ രണ്ടിടങ്ങളിലായാണ് ചാവേർ ആക്രമണം ഉണ്ടായത്. പശ്ചിമ കാബൂളിലെ പൊലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചു കയറ്റുകയായിരുന്നു. ഇതിന് മുൻപ് ഭീകരർ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സി ഓഫിസിനു മുന്നിലാണ് മറ്റൊരു സ്‌ഫോടനം ഉണ്ടായത്. ഇവിടെ ചാവേറുകളില്‍ ഒരാള്‍ തനിയെ പൊട്ടിത്തെറിച്ചപ്പോള്‍ മറ്റൊരാളെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും സാധാരക്കാരായ ജനങ്ങളാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വിദേശ സൈനികരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് താലിബാന്‍ ആക്രമണം നടത്തുന്നത്. യുഎസിന്റെ പിന്തുണയോടെ അധികാരത്തിലേറിയ സര്‍ക്കാരിനെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ