/indian-express-malayalam/media/media_files/uploads/2019/08/war-and-piece.jpg)
നിങ്ങളുടെ ബുക്ക് ഷെല്‍ഫില്‍ ഇരിക്കുന്ന പുസ്തകങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാധിക്കുമോ? നിങ്ങളെ രാജ്യദ്രോഹിയായി വിധിക്കാന്‍ അവയ്ക്ക് കഴിയുമോ ? ഇല്ലെന്ന് തന്നെയായിരിക്കണം ഇന്നലെ വരെ കരുതിയിരുന്നത്. എന്നാല്‍ അതിന്ന് മാറിയിരിക്കുകയാണ്. സാമൂഹ്യ പ്രവര്‍ത്തകനായ വെര്‍നന്‍ ഗോണ്‍സാല്‍വ്‌സിന് സംഭവിച്ചത് അതാണ്. ലിയോ ടോള്‍സ്‌റ്റോയിയുടെ വിഖ്യാതമായ 'യുദ്ധവും സമാധാനവും' കൈ വശം വച്ചതിന് ഉത്തരം പറയേണ്ടി വന്നിരിക്കുകയാണ് ഗോണ്‍സാല്‍വ്‌സ്.
വാര്‍ ആന്റ് പീസ് മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചുള്ളതാണ്, പിന്നെ അതെങ്ങനെ നിങ്ങളുടെ വീട്ടില്‍ എത്തിയെന്ന് ഗോണ്‍സാല്‍വ്‌സിനോട് ചോദിച്ചത് ബോംബെ ഹൈക്കോടതിയാണ്. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഗോണ്‍സാല്‍വസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് സാരംഗ് കോട്വാള്‍ ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത പ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും സിഡികളുടെയും പേരുകള്‍ പുനെ പൊലീസ് കോടതിയെ അറിയിച്ചതിനു പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം.
ജഡ്ജിയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ടോള്‍സ്‌റ്റോയിയെ പോലെ ലോകം അറിയുന്ന എഴുത്തുകാരുടെ പുസ്തകം പോലും വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതിനെതിരെ മോദിയുടെ വാര്‍ ആന്റ് പീസ് വായിക്കുന്ന ചിത്രമടക്കം പങ്കുവെച്ചാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നത്.
NOW, being well read is a CRIME! *Face palm*
— Whistle.Blower.007 (@LilUprising) August 28, 2019
Books are anti-national now. Only the Nazi inspired 'Bunch of thoughts' is nationalistic. https://t.co/fLlJuh1GFE
— Pratik Sinha (@free_thinker) August 28, 2019
Warning! This book's title contains banned words. If you live in India and have a copy at home, you know what you must do! #BombayHC#WarAndPeace#BhimaKoregaonpic.twitter.com/OLNe817caW
— K Venkataramanan (@kv_ramanan) August 29, 2019
Realized that my chances of getting bail are slim in today's India.
Have have much 'worse' literature on my bookshelf than #WarAndPeace
Manto, Doniger, Rushdie, EVEN A BOOK ON JINNAH pic.twitter.com/ERLKyDWRFA— Akash Banerjee (@TheDeshBhakt) August 29, 2019
This picture is from July 2013
Modi reading Leo Tolstoy's "War and peace."
pic.twitter.com/KjnEHRQ5fg— Advaid (@Advaidism) August 29, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.