മുംബൈ: ബോംബെ ഹൈക്കോടതിയിൽ ജീൻസ് ധരിച്ചെത്തിയ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്. ജീൻസും, ടീഷർട്ടും ധരിച്ചെത്തിയവരെ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരാണ് പുറത്താക്കിയത്. കോടതി റിപ്പോർട്ടിംഗിന് വേണ്ടി എത്തിയ മാധ്യമ പ്രവർത്തകരെയാണ് പുറത്താക്കിയത്.

ജീന്‍സും, ടീഷര്‍ട്ടും ധരിച്ചെത്തിയവര്‍ കോടതിക്ക് വെളിയില്‍ പോകണമെന്ന് ജസ്റ്റീസ് നിര്‍ദേശിക്കുകയായിരുന്നു.

കോടതിയിൽ ഇടാൻ പറ്റുന്ന വസ്ത്രമല്ല വനിതാ മാധ്യമ പ്രവർത്തകർ ധരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസിന്‍റെ നടപടി. ജീന്‍സും, ടീഷര്‍ട്ടും മാന്യമല്ലാത്ത വസ്ത്രമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് മഞ്ജുളയുടെ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ കോടതിയിൽനിന്നു വാക്കൗട്ട് നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ