scorecardresearch
Latest News

ഐടി നിയമം; ഒമ്പതാം വകുപ്പിലെ വ്യവസ്ഥകളുടെ പ്രയോഗത്തിന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ

പുതിയ ഐടി നിയമങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് നടപടി

ഐടി നിയമം; ഒമ്പതാം വകുപ്പിലെ വ്യവസ്ഥകളുടെ പ്രയോഗത്തിന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ

മുംബൈ: കേന്ദ്രത്തിന്റെ പുതിയ ഐടി നിയമത്തിലെ 9 (1), 9 (3) എന്നീ വകുപ്പുകൾ പ്രകാരമുള്ള നടപടികളുടെ പ്രയോഗം സ്റ്റേ ചെയ്ത് ബോംബ ഹൈക്കോടതി. നിയമ വാർത്താ വെബ്സൈറ്റായ ‘ദ ലീഫ്ലെറ്റ്’ മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെ എന്നിവർ സമർപിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ഐടി നിയമത്തിൽ “ധാർമികതാ ചട്ടങ്ങൾ,” നിർവചിച്ചുകൊണ്ടുള്ള വകുപ്പാണ് ഒമ്പതാം വകുപ്പ്. ഇതിൽ 9 (2) എന്ന വകുപ്പിന്റെ പ്രയോഗം സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

“ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) (അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം) പ്രകാരം ഹർജിക്കാരന്റെ അവകാശങ്ങളുടെ കടന്നുകയറ്റമാണെന്ന് പ്രഥമ ദൃഷ്ട്യാ ഞങ്ങൾ കണ്ടെത്തി. ഇത് ഐടി നിയമത്തിന്റെ നിയമ പരിധിയിക്ക്് അതീതമാണെന്ന് ഞങ്ങൾ ഉറപ്പിച്ചു. അതിനാൽ, നിയമത്തിന്റെ 1, 3 വകുപ്പുകൾ ഞങ്ങൾ സ്റ്റേ ചെയ്തിട്ടുണ്ട്, കൂടാതെ 9 (2) ചട്ടം സ്പർശിച്ചിട്ടില്ല. അതിനാൽ ചട്ടം 9 പൂർണമായി സ്റ്റേ ചെയ്തില്ല,” കോടതി പറഞ്ഞു.

Read More: ജാഗ്രത കൈവിടരുത്, വാക്‌സിനാണ് സാധ്യമായ ഏറ്റവും മികച്ച സുരക്ഷ: രാഷ്ട്രപതി

പുതിയ ഐടി നിയമങ്ങളെ ചോദ്യം ചെയ്താണ് ലീഫ്ലെറ്റിന്റെ ഉടമകളായ നയന്റീൻമൺഎ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രമോട്ടർമാരായ എജിഐജി എന്ന സ്ഥാപനവും നിഖിൽ വാഗ്ലെയും ഹർജി സമർപിച്ചത്. നിയമത്തിലെ വ്യവസ്ഥകൾ “ഏകപക്ഷീയവും നിയമവിരുദ്ധവും”, “നെറ്റ് ന്യൂട്രാലിറ്റി തത്വത്തിനും” എതിരുമാണെന്ന് ഹർജിയിൽ പറയുന്നു.

ഈയിടെ വിജ്ഞാപനം ഐടി നിയമത്തിലെ ചട്ടം 9 (1) വ്യസ്ഥ ചെയ്യുന്നത് പ്രസാധകർ നിയമങ്ങൾക്കനുസൃതമായ ധാർമ്മിക ചട്ടങ്ങൾ പാലിക്കുകയും അനുസരിക്കുകയും ചെയ്യണം എന്നാണ്.

അതേസമയം, ചട്ടം 9 (3), പ്രസാധകരുടെ സ്വയം നിയന്ത്രണം, പ്രസാധകരുടെ സ്വയം നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ പ്രകാരമുള്ള സ്വയം നിയന്ത്രിക്കൽ, കേന്ദ്രസർക്കാരിന്റെ മേൽനോട്ട സംവിധാനം എന്നിവ ഉൾപ്പെടുന്ന ധാർമ്മിക നിയമങ്ങൾ പാലിക്കുന്നതിനുള്ള ത്രിതല ഘടന നൽകുന്നു.

സ്റ്റേ ചെയ്തിട്ടില്ലാത്ത ചട്ടം 9 (2) പറയുന്നത്, നിയമം ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രസാധകരും ആ നിയമത്തിൽ നൽകിയിട്ടുള്ള അനന്തരഫലങ്ങൾക്ക് ബാധ്യസ്ഥരാണെന്നാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bombay hc stays provisions of it rules for digital media pertaining to adherence to code of ethics