ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള സ്ഫോടന വസ്തുവെന്ന് ഉഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ഒൻപത് വാട്ട് ഹൈവാട്ട് ബാറ്ററിയും കണ്ടെടുത്തു. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഇന്ത്യൻ-ഇസ്രായേൽ ഏജൻസികൾ സഹകരിച്ച് അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ അംബാസഡർ റോൺ മാൽക്ക പറഞ്ഞു.
സൈനിക നിലവാരത്തിലുള്ള സ്ഫോടകവസ്തുവായ പിഇടിഎൻ എളുപ്പത്തിൽ ലഭ്യമല്ല. കൂടാതെ ബോംബുകൾ നിർമ്മിക്കുന്നതിന് മുൻപ് അൽ ഖ്വയ്ദ തീവ്രവാദ സംഘടനകൾ ഇത് ഉപയോഗിച്ചിട്ടുണ്ട്.
സ്ഫോടന സ്ഥലത്തു നിന്ന് ട്രാൻസിസ്റ്റർ റേഡിയോകളിൽ ഉപയോഗിക്കുന്ന ഒൻപത് വാട്ടിന്റെ ബാറ്ററിയുടെ അവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇത്തരം ബാറ്ററികൾ ഇന്ത്യൻ മുജാഹിദീനും ലഷ്കർ-ഇ-തോയിബയും ചേർന്നു നിർമിക്കുന്ന ബോംബുകളിൽ നേരത്തെ ഉപയോഗിച്ചിരുന്നു. എന്നാൽ എളുപ്പത്തിൽ ലഭ്യമായ അമോണിയം നൈട്രേറ്റാണ് ഇന്ത്യൻ മുജാഹിദീൻ കൂടുതലും ബോംബുകൾ ഉണ്ടാക്കാറുള്ളത്.
Read More: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം
ഡോ. എ പി ജെ അബ്ദുൾ കലാം റോഡിലെ ഇസ്രായേൽ എംബസിയുടെ സമീപത്ത് നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തു ബോൾ ബെയറിങ് ഉപയോഗിച്ച് പാക്ക് ചെയ്ത് ക്യാനിലാക്കി ഫ്ലവർ വേസിൽ നിറയ്ക്കുകയായിരുന്നുവെന്നാണ് വൃത്തങ്ങൾ പറയുന്നത്. ബോൾ ബെയറിങ് ചിതറി തെറിച്ചായിരുന്നു കാറിന്റെ ചില്ലുകൾ തകർന്നത്. തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാൽ മുന്നറിയിപ്പ് നൽകുക മാത്രമായിരുന്നു ശ്രമം എന്നാണ് പ്രാഥമിക വിലയിരുത്തൽ.
വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷമാണ് സ്ഫോടനം ഉണ്ടായത്. മണിക്കൂറുകൾക്ക് ശേഷം പാരീസിലെ ഇസ്രായേൽ എംബസിക്ക് സമീപത്തും ബോംബ് കണ്ടെത്തി. ഇസ്രായേൽ സ്ഥാപനങ്ങൾക്കെതിരെ ഏകോപിത ആക്രമണം നടത്താനുള്ള ശ്രമമാണിതെന്ന് വിലയിരുത്തലിലാണ് അന്വേഷണം നടക്കുന്നത്.
2012 ൽ ന്യൂഡൽഹിയിൽ ഒരു ഇസ്രായേൽ നയതന്ത്രജ്ഞന്റെ കാറിന് നേരെയുണ്ടായ ആക്രമണത്തിനിടയിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. അതേ ദിവസം തന്നെ ജോർജിയയിലെ ഇസ്രായേൽ എംബസിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനടിയിൽ ബോംബ് കണ്ടെത്തി. തായ്ലാൻഡിലെ ഇസ്രായേൽ എംബസിക്ക് സമീപവും അന്ന് ആക്രമണം നടന്നു. അന്നത്തെ മൂന്ന് ആക്രമണങ്ങൾക്ക് പിന്നിലും ഒരു ഇറാനിയൻ സംഘമാണെന്ന് സംശയിച്ചിരുന്നുവെങ്കിലും ഇറാനിയൻ ഉദ്യോഗസ്ഥർ ആരോപണം നിരസിച്ചു.
“ഇവിടെയും ചില ഇറാനിയൻ സംഘങ്ങളെയാണ് സംശയം. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിന്റെയോ അൽ ഖ്വയ്ദയുടെയോ ഇടപെടൽ തള്ളിക്കളയാനാവില്ല. സ്ഫോടനം തീവ്രത കുറഞ്ഞതായതിനാൽ ഒരു സന്ദേശം നൽകലായിരിക്കാം ലക്ഷ്യം,” ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആകസ്മികമായി, “സ്ഫോടനം നടന്ന സ്ഥലത്ത്“ ഇസ്രായേൽ അംബാസഡറെ ”അഭിസംബോധന ചെയ്ത ഒരു കവർ കണ്ടെത്തി. കത്തിൽ ഭീഷണി സന്ദേശമായിരുന്നു. സ്ഫോടനത്തെ “ട്രെയിലർ” എന്നാണ് വിശേഷിപ്പിക്കുന്നത്. 2020 ജനുവരിയിൽ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ജനറൽ ക്വാസിം സുലൈമാനി, നവംബറിൽ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജൻ മൊഹസെൻ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമർശിക്കുന്നുണ്ട്.
ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയുടെ സഹായത്തോടെ ഒന്നിലധികം സംഘങ്ങൾ സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.