പാ​റ്റ്ന: ബുദ്ധന് ജ്ഞാനോദയം ലഭിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ബീഹാറിലെ ബോധഗയ തീർത്ഥാടന കേന്ദ്രത്തിന് സമീപത്ത് നിന്ന് ബോംബ് കണ്ടെത്തി. സ്ഫോടന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്.

കാലചക്ര മൈതാനത്തിന് സമീപത്താണ് ബോംബുകൾ ഉണ്ടായിരുന്നത്. ഇതിന് പുറമേ മഹാബോോധി ക്ഷേത്രത്തിന്റെ നാലാം പ്രവേശന കവാടത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ മറ്റൊരു വസ്തു സ്ഫോടനത്തിന് ഉപയോഗിക്കുന്ന എന്തെങ്കിലും ആണോയെന്ന സംശയവും ഉണ്ട്.

ഒരു മാസത്തെ സന്ദർശനത്തിനായി ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമ ഇവിടേക്ക് എത്തിയ ശേഷമാണ് ബോംബ് കണ്ടെത്തിയത്. ഇതേ തുടർന്ന് ഉന്നത പൊലീസ് സന്നാഹം ക്ഷേത്രത്തിലും സമീപത്തും പരിശോധന നടത്തി.

ക്ഷേത്രത്തിന് ചുറ്റിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ബോംബ് വിശദ പരിശോധനയ്ക്കായി മാറ്റി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook