Latest News

മുൻ അമേരിക്കൻ പ്രസിഡന്റുമാരുടെ വീടുകളിലേയ്ക്ക് തപാൽ ബോംബ്

യു എസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ വീട്ടിൽ ബോംബ് കണ്ടെത്തി. ന്യൂയോർക്ക് നഗര പ്രാന്തത്തിലെ വീട്ടിലാണ് ബോംബ് കണ്ടെത്തിയതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

യു എസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും ഹിലാരി ക്ലിന്റന്റെയും ബരാക് ഒബാമയുടെ വസതിയിൽ​ ബോംബ് കണ്ടെത്തി. ന്യൂയോർക്ക് നഗര പ്രാന്തത്തിലുളള വസതിയിലാണ് ബുധനാഴ് ബോംബ് കണ്ടെത്തിയതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ബിൽ ക്ലിന്റനും ഹിലാരി ക്ലിന്റനും വേണ്ടി തപാൽ പരിശോധിക്കുന്ന ജീവനക്കാരനാണ്  ബോംബ് കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ക്ലിന്റന്റെ  വസതിയിൽ​ ബോംബ് കണ്ടെത്തിയത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇതിന് പിന്നാലെയാണ് സമാന രീതിയിലുള്ള ബോംബ് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വിലാസത്തിലേക്കും എത്തിയത്. ഇതും പരിശേധനയ്ക്കിടയിലാണ് സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിഞ്ഞത്.

ബിൽ ക്ലിന്റന്റെയും ഹിലാരി ക്ലിന്റന്റെയും വസതിയിൽ കണ്ടെത്തിയ ബോംബിന് തിങ്കളാഴ്ച കോടിപതിയായ ജോർജ് സോറോസിന്റെ വീട്ടിൽ കണ്ടെത്തിയ ബോംബുമായി സാമ്യമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

ബിൽ ക്ലിന്റന് ശേഷം കഴിഞ്ഞ തവണ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്റണും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നു. ഡൊണാൾഡ് ട്രംപിനെതിരായ മത്സരത്തിൽ ഹിലാരി തോൽക്കുകയായിരുന്നു.

പ്രമുഖ മാധ്യമസ്ഥാപനമായ സിഎൻഎന്നിന്റെ ഓഫിസിലും സംശയാസ്പതമായ രീതിൽ ഒരു കവർ കണ്ടെത്തി. ഇതേതുടർന്ന് ഓഫീസ് പൂർണ്ണമായും ഒഴിപ്പിച്ചു. രാജ്യത്താകമാനം പരിഭ്രാന്തി പരത്തുകയാണ് ഈ സംഭവങ്ങൾ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bomb found at hillary bill clintons home in new york city

Next Story
മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽ പെട്ടു; എല്ലാവരെയും രക്ഷപ്പെടുത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com