കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 350 സിനിമാ സംഘങ്ങൾക്ക് ജമ്മു കശ്മീരിൽ ചിത്രീകരണം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ റെക്കോർഡാണിത്. പ്രധാന ഹിന്ദി സിനിമകൾക്ക് പുറമേ പഞ്ചാബി, ഉറുദു, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളും പരമ്പരകളും കൂടാതെ ഹിസ്റ്ററി ടിവി18ന്റെ ഒഎംജി യേ മേരാ ഇന്ത്യയും കശ്മീരിൽ ചിത്രീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം, രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിനായി ഷാരൂഖ് ഖാൻ താഴ്‌വരയിൽ എത്തിയിരുന്നു. ഒരു ഗാനം സോൺമാർഗിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൽ ആർമി ഓഫീസറിന്റെ വേഷത്തിലാണ് താരം എത്തുന്നത്.
ഈ വർഷം ആദ്യം, കരൺ ജോഹർ, റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ അണിയറപ്രവർത്തകർക്കൊപ്പം ഗുൽമാർഗ് സ്കീ റിസോർട്ടിൽ എത്തിയിരുന്നു. പ്രധാന അഭിനേതാക്കളായ രൺവീർ സിങ്ങും, ആലിയ ഭട്ടും ഒപ്പമുണ്ടായിരുന്നു. ഗുൽമാർഗ് സിനിമാ അണിയറപ്രവർത്തകർക്ക് പ്രിയപ്പെട്ടതായി തുടരുന്നു. ശ്രീനഗർ, പഹൽഗാം, ദൂദ്പത്രി എന്നിവയാണ് തൊട്ടുപിന്നാലെ എത്തുന്നത്. പ്രേഷകർക്ക് അജ്ഞാതമായി തുടരുന്ന പ്രദേശങ്ങളും ചലച്ചിത്ര പ്രവർത്തകർ ഇപ്പോൾ പര്യവേക്ഷണം ചെയ്യുന്നു.
കേന്ദ്രഭരണപ്രദേശത്തെ (യുടിയിൽ) ഫിലിം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം നൂറുകണക്കിന് സ്ഥലങ്ങൾ തിരഞ്ഞെടുത്തതായി ജമ്മു കശ്മീർ ടൂറിസം വകുപ്പ് അടുത്തിടെ പറഞ്ഞിരുന്നു. മെയ് 22-24 തീയതികളിൽ ശ്രീനഗറിൽ നടക്കുന്ന ജി 20 ടൂറിസം വർക്കിങ് ഗ്രൂപ്പ് മീറ്റിംഗിൽ ഫിലിം ടൂറിസത്തെക്കുറിച്ചുള്ള മെഗാ സൈഡ് ഇവന്റ് ഉൾപ്പെടുന്നു.
ഫിലിം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഈ വർഷം ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി നിർമ്മാതാക്കൾക്കും സംവിധായകർക്കും തിരഞ്ഞെടുക്കാൻ ഞങ്ങൾ 300 ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്,” യുടി ടൂറിസം സെക്രട്ടറി സയ്യിദ് ആബിദ് റഷീദ് പറഞ്ഞു. ഡിപ്പാർട്ട്മെന്റ് ഫിലിം ടൂറിസത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുമെന്നും അങ്ങനെ അധികം ആളുകൾ അറിയപ്പെടാതെ പോകുന്ന ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യപ്പെടുന്നു.
“ജമ്മു കശ്മീരിന്റെ സൗന്ദര്യം പ്രദർശിപ്പിക്കാനുള്ള മികച്ച അവസരമായിരിക്കും ഇത്. ഇതിലൂടെ ജമ്മു കശ്മീരിൽ ഫിലിം ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്ക് കഴിയും, ജി 20 ഇവന്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ സയ്യിദ് ആബിദ് പറഞ്ഞു.
കഴിഞ്ഞ വർഷം അവസാനം ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് ഒനിർ, നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപം സ്ഥിതി ചെയ്യുന്ന ഗുരെസ് താഴ്വരയിലാണ് ചാഹിയേ തോഡ പ്യാർ എന്ന തന്റെ സിനിമ ചിത്രീകരിച്ചത്. സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടതോടെ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങൾ സിനിമാ ചിത്രീകരണത്തിനായി തുറന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഭാദേർവ, കിഷ്ത്വാർ തുടങ്ങിയ സ്ഥലങ്ങളും ബോളിവുഡ് ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
2021-ൽ യുടി ഭരണകൂടം ആരംഭിച്ച പുതിയ ഫിലിം പോളിസിയിൽ, സിംഗിൾ-വിൻഡോ ക്ലിയറൻസ്, സബ്‌സിഡി ഓപ്ഷനുകൾ എന്നിവയ്‌ക്കൊപ്പം, “സംവിധായകർക്ക് ഷൂട്ടിംഗ് പൂർത്തിയാക്കാൻ പ്രാപ്‌തമാക്കുന്നതിന് ഉചിതമായ സുരക്ഷയും സുരക്ഷാ ക്രമീകരണങ്ങളും സൗജന്യമായി ഏർപ്പെടുത്തും.” നിയന്ത്രണരേഖയ്ക്ക് സമീപമുള്ള മനോഹരമായ ഗ്രാമങ്ങളിലും സ്ഥലങ്ങളിലും ചിത്രീകരണം നടത്താൻ ആഗ്രഹിക്കുന്ന നിരവധി സിനിമാ സംഘങ്ങൾക്ക് ഇത് ആശ്വാസകരമാണെന്ന് അധികൃതർ പറഞ്ഞു.
ശ്രീനഗറിന്റെ സമീപപ്രദേശത്തുള്ള ഹർവാനിൽ, നടി സറീന വഹാബ് അടുത്തിടെ ഉർദു വെബ് സീരീസായ അർമാന്റെ ചിത്രീകരണത്തിനായി 45 വർഷത്തിന് ശേഷം കശ്മീരിലേക്ക് എത്തിയിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന തമിഴ് സിനിമയായ ലിയോയിൽ എന്നിവരുടെ കശ്മീരിലെ ഒരു ഷെഡ്യൂൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ്, തൃഷ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
“യുടിയിലെ മിക്കവാറും എല്ലാ ജില്ലകളിലെയും എല്ലാ സ്ഥലങ്ങളും ചിത്രീകരണത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഗുൽമാർഗ്, പഹൽഗാം, ദാൽ തടാകം, മുഗൾ ഗാർഡൻസ്, സോൻമാർഗ്, ദൂധപത്രി എന്നിവിടങ്ങളിലും പരിസരങ്ങളിലുമുള്ള ചിത്രീകരണത്തിനാാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്.
കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് അന്താരാഷ്ട്ര യാത്രകൾ വലിയ തോതിൽ വെട്ടിക്കുറച്ചപ്പോൾ, പ്രാദേശിക ചലച്ചിത്ര വ്യവസായങ്ങളിൽ നിന്നുള്ള നിരവധി ചലച്ചിത്ര പ്രവർത്തകർ (തെലുങ്ക്, തമിഴ്) ഗാനരംഗങ്ങൾ ചിത്രീകരിക്കാൻ കശ്മീരിൽ എത്തി. ഹോട്ടലുകൾ, ടൂർ ഗൈഡുകൾ, ടാക്സി ഓപ്പറേറ്റർമാർ, വിവർത്തകർ, ഫിലിം പ്രൊഡക്ഷൻ ഫെസിലിറ്റേഷൻ എന്റർപ്രൈസസ് എന്നിവയുൾപ്പെടെ ജമ്മു കാശ്മീരിന്റെ അനുബന്ധ വ്യവസായങ്ങൾക്ക് ഇത് ഉണർവ് നൽകി.
1949-ൽ പുറത്തിറങ്ങിയ രാജ് കപൂറിന്റെ ബർസാത്ത് എന്ന സിനിമയിലൂടെയാണ് വലിയൊരു പ്രേക്ഷകർക്ക് താഴ്വരയെ അറിഞ്ഞുതുടങ്ങിയത്. അതിനെ തുടർന്ന് നിരവധി ചലച്ചിത്ര നിർമ്മാതാക്കൾ കശ്മീരിൽ എത്തിതുടങ്ങി. എന്നിരുന്നാലും, 1980-കളിൽ കലാപത്തോടെ കാര്യങ്ങൾ മാറിത്തുടങ്ങി.
സമീപ വർഷങ്ങളിൽ, വിധു വിനോദ് ചോപ്രയുടെ മിഷൻ കശ്മീർ, യാഷ് ചോപ്രയുടെ ജബ് തക് ഹേ ജാൻ, കബീർ ഖാന്റെ ബജ്രംഗി ഭായ്ജാൻ തുടങ്ങിയ ചിത്രങ്ങൾ കശ്മീരിലാണ് ചിത്രീകരിച്ചത്. എന്നാൽ ഇപ്പോൾ, താഴ്‌വരയിൽ സിനിമകൾ ചിത്രീകരിക്കാൻ അനുമതിയ്ക്കായി നൽകുന്ന 500 അപേക്ഷകളിൽ 350 എണ്ണത്തിനും ഇതിനകം തന്നെ അനുമതി അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
പുതിയ നയം കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം ഏകജാലക ക്ലിയറൻസ് സംവിധാനമാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. “തടസ്സമില്ലാത്ത ഒരു പോർട്ടലാണിത്. അപേക്ഷകരിൽ നിന്ന് ലളിതമായ അപേക്ഷയും മിനിമം ഡോക്യുമെന്റേഷനും അഭ്യർത്ഥിക്കുകയും അപേക്ഷ സ്വീകരിച്ച് ഒരു മാസത്തിനുള്ളിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി നൽകുകയും ചെയ്യുന്നു,” ഉദ്യോഗസ്ഥൻ പറഞ്ഞു.
വാസ്തവത്തിൽ, സിനിമകളുടെയും പരമ്പരകളുടെയും തീമുകളുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങളുമുണ്ട്. ഉദാഹരണത്തിന്, പോളിസി ഡോക്യുമെന്റ് അനുസരിച്ച്, ‘ഒരു രാജ്യം, മികച്ച രാഷ്ട്രം’ എന്ന വികാരം ഉണർത്താൻ നിർമ്മിക്കുന്ന സിനിമകൾക്ക് അവയുടെ ചെലവിന്റെ 50 ശതമാനം അല്ലെങ്കിൽ 50 ലക്ഷം രൂപ, ഇതിൽ ഏതാണോ കുറവ് അത് സബ്‌സിഡിയായി നൽകും. കുട്ടികളുടെയും സ്ത്രീകളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട സിനിമകൾക്ക് 25 ശതമാനം അധിക ധനസഹായം നൽകും.
പ്രാദേശിക ചലച്ചിത്ര മേഖലയുടെ ഉന്നമനവും ലക്ഷ്യമിടുന്നു. കാശ്മീരിൽ 50 ശതമാനത്തിലധികം ഷൂട്ടിംഗ് ദിവസങ്ങൾ ചെലവഴിച്ചിട്ടുണ്ടെങ്കിൽ ഒരു കോടി സബ്സിഡിയായും പ്രാദേശിക കലാകാരന്മാർക്ക് സൃഷ്ടികൾ നൽകുന്ന ഒരു ചലച്ചിത്ര നിർമ്മാതാവിന് 50 ലക്ഷം രൂപ വരെ അധിക സബ്‌സിഡിയു ലഭിക്കും.
കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക