ബോളിവുഡ് നടൻ ആസിഫ് ബസ്രയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലെ ഒരു ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 53 വയസ്സായിരുന്നു.
“ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത രീതിയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ആത്മഹത്യകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല,” ധർമ്മശാല എസ് പി വിമുക്ത് രഞ്ജൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ബ്ലാക്ക് ഫ്രൈഡെ, പർസാനിയ, ഔട്ട് സോഴ്സ്ഡ്, ജബ് വി മെറ്റ്, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, കായ് പോ ചെ, ക്രിഷ് 3, ഏക് വില്ലൻ, ഹിച്ച്കി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കാഴ്ച വച്ച നടനാണ് ആസിഫ് ബസ്ര. മോഹൻലാൽ നായകനായ ‘ബിഗ് ബ്രദർ’ എന്ന ചിത്രത്തിലും ബസ്ര വേഷമിട്ടിരുന്നു.
ഹോസ്റ്റേജസ് എന്ന വെബ് സീരിസിന്റെ രണ്ടാം സീസണിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
What? This is too shocking!! Shot with him just before Lockdown!!! Oh My God!!! //t.co/alfYTGxChH
— manoj bajpayee (@BajpayeeManoj) November 12, 2020
നടന്റെ വിയോഗവാർത്ത അറിച്ച നടുക്കത്തിലാണ് ബോളിവുഡ്. മനോജ് ബാജ്പേയ്, സംവിധായകൻ ഹൻസാൽ മെഹ്ത തുടങ്ങി നിരവധി പേരാണ് ആസിഫ് ബസ്രയ്ക്ക് ആദരാഞ്ജലികൾ നേരുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook