മിഗ്-29 വിമാനം തകർന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തി

നവംബർ 27ന് വൈകിട്ടാണ് അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനം തകർന്ന് വീണത്

Indian Navy, Mig-29k crash, MiG-29K trainer aircraft crashes, Arabian Sea, India news, Indian express

ന്യൂഡൽഹി: പരിശീലനത്തിന്​ ഉപയോഗിക്കുന്ന മിഗ്​-29 കെ വിമാനം അറബികടലിൽ തകർന്നു വീണു കാണാതായ നാവികസേന പൈലറ്റിന്റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തി. തിങ്കളാഴ്ചയാണ് കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. നവംബർ 27ന് വൈകിട്ടാണ് അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനം തകർന്ന് വീണത്.

കടലിൽ ഗോവ തീരത്തിന് സമീപം കരയില്‍നിന്ന് 30 മൈലുകള്‍ അകലെ 70 മീറ്റര്‍ ആഴത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാവികസേന പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയായ രണ്ടാം പൈലറ്റിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ പരീക്ഷണ പറക്കലിനിടെ ഗോവയിൽ മറ്റൊരു മിഗ് വിമാനം തകർന്നുവീണിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ മിഗ്​ വിമാനത്തിൻെറ മൂന്നാമത്തെ അപകടമാണ്​ നടക്കുന്നത്​.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Body of missing mig 29k pilot recovered by navy 11 days after crash

Next Story
രബീന്ദ്രനാഥ് ടാഗോർ സാഹിത്യ പുരസ്കാരം രാജ് കമൽ ഝായ്ക്ക്Raj Kamal Jha, Raj Kamal Jha city and the sea, raj kamal jha, raj kamal jha book, raj kamal jha, tagore literary prize, tagore literary prize, indian express, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com