സ്‌കൂളിലെ ശൗചാലയത്തില്‍ എഴു വയസുകാരന്റെ മൃതദേഹം

രാവിലെ 8.15ഓടെയാണ് കുട്ടി സ്‌കൂളില്‍ എത്തിയത്. അരമണിക്കൂറിനു ശേഷം 8.45ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ പിതാവിനെ വിളിച്ച് വിവരം അറിയിക്കുയായിരുന്നു.

Ryan International School

ഗുര്‍ഗാവ്: ബോന്ദ്‌സിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശൗചാലയത്തില്‍ നിന്നും ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് പ്രദ്ധുമാന്‍ എന്ന രണ്ടാം ക്ലാസുകാരനെ കഴുത്തറക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എങ്ങിനെയാണ് മരണം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

രാവിലെ 8.15ഓടെയാണ് കുട്ടി സ്‌കൂളില്‍ എത്തിയത്. അരമണിക്കൂറിനു ശേഷം 8.45ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ പിതാവിനെ വിളിച്ച് വിവരം അറിയിക്കുയായിരുന്നു.

മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഗുര്‍ഗാവിലെ സോന റോഡിലാണ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Body of class 2 student found inside toilet of ryan international school

Next Story
മെക്സിക്കോയിൽ സുനാമി, തിരമാലകൾ ആഞ്ഞടിക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com