scorecardresearch

20കാരിയായ മോഡലിനെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചു; 20കാരന്‍ അറസ്റ്റില്‍

മുസമ്മില്‍ സയീദിന്റെ അപാര്‍ട്ട്മെന്റില്‍ വെച്ചാണ് കൊലപാതകം നടന്നത്

മുസമ്മില്‍ സയീദിന്റെ അപാര്‍ട്ട്മെന്റില്‍ വെച്ചാണ് കൊലപാതകം നടന്നത്

author-image
WebDesk
New Update
20കാരിയായ മോഡലിനെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചു; 20കാരന്‍ അറസ്റ്റില്‍

മുംബൈ: 20കാരിയായ മോഡലിന്റെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാന്‍ സ്വദേശിനിയായ മാന്‍സി ദീക്ഷിതിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലിംഗ് ചെയ്യാനായാണ് രാജസ്ഥാനില്‍ നിന്നും മാന്‍സി മുംബൈയില്‍ എത്തിയത്. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Advertisment

publive-image

20കാരനായ മുസമ്മില്‍ സയീദ് എന്നയാളാണ് പ്രതിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാന്‍സിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകിട്ടാണ് പ്രതി പൊലീസി പിടിയിലാവുന്നത്. ഇരുവരും സോഷ്യല്‍മീഡിയ വഴിയാണ് പരിചയപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സയീദിന്റെ അപാര്‍ട്ട്മെന്റില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിലാണ് മാന്‍സിയെ സയീദ് ആക്രമിച്ചത്. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം പെട്ടിക്ക് അകത്താക്കി.

publive-image

ഇതിന് പിന്നാലെ വൈകിട്ട് മൂന്ന് മണിയോടെ അന്ധേരിയില്‍ നിന്നും മലാദിലേക്ക് കാര്‍ വിളിച്ച് പെട്ടി കാറില്‍ കയറ്റി. മലാദില്‍ പെട്ടി ഉപേക്ഷിച്ചതിന് ശേഷം സയീദ് ഓട്ടോയില്‍ മടങ്ങി. എന്നാല്‍ സംശയം തോന്നിയ കാര്‍ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസ് സംഘം സയീദിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായ സയീദ്. ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Murder Case Mumbai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: