ഭോപ്പാൽ: ഭോപ്പാലിൽ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ബോട്ട് മുങ്ങി 11 പേർ മരിച്ചു. ഖട്ലാപ്പുരിഘട്ടിലെ തടാകത്തിൽ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ആറ് പേരെ രക്ഷപ്പെടുത്തിയതായും നാല് ആളുകൾക്കായുള്ള തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു.
രണ്ട് ബോട്ടുകൾ യോജിപ്പിച്ചാണ് ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാൻ ആളുകള്‍ തടാകത്തിലേക്ക് പോയത്. എന്നാൽ ഭാരം അധികമായതിനാൽ 21 പേരുണ്ടായിരുന്ന ബോട്ട് മുങ്ങുകയായിരുന്നു. നാല് പേർ അടുത്ത ബോട്ടിലേക്ക് നീന്തി കയറി. എന്നാൽ നാല് പേരെ കാണാതായി.
11 drown after boat overturns in Bhopal river during Ganesh Visarjan https://t.co/MQjAR1hMXT pic.twitter.com/Bg6MdOf4su
— NDTV (@ndtv) September 13, 2019
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി.ശർമ അറിയിച്ചു. അപകടമുണ്ടാകാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.