scorecardresearch

മഹാരാഷ്ട്രയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട്; തോക്കുകളും ആയുധങ്ങളും കണ്ടെത്തി

മൂന്ന് എകെ 47 തോക്കും വെടിയുണ്ടകളും ബോട്ടിൽനിന്നു കണ്ടെടുത്തതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു

മഹാരാഷ്ട്രയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട്; തോക്കുകളും ആയുധങ്ങളും കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലല്‍ സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തി. ഇതില്‍ന്ന് റൈഫികളുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ഹരിഹരേശ്വറിനു സമീപം ഇന്നു രാവിലെയാണു 16 മീറ്റര്‍ നീളമുള്ള നൗക കണ്ടെത്തിയത്. ഗതിതെറ്റി ഒഴുകുന്ന നിലയിലായിരുന്ന നൗക. സംഭവത്തെുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. സഹായം അഭ്യര്‍ഥിച്ച് ജൂണ്‍ 26നു സന്ദേശം പുറപ്പെടുവിച്ച അതേ നൗകയാണിതെന്നാണു കരുതുന്നത്.

ഹരിഹരേശ്വര്‍ തുറമുഖത്തിനു സമീപം നൗക മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസിനെ വിളിച്ചതായും തുടര്‍ന്ന് തിരച്ചില്‍ നടത്തിയതായും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയെ അറിയിച്ചു

”മൂന്ന് എകെ 47 തോക്ക്, വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചു,” ഫഡ്നാവിസ് പറഞ്ഞു.

ലേഡി ഹാന്‍ എന്നറിയപ്പെടുന്ന ബോട്ടണിതെന്നും ഓസ്ട്രേലിയന്‍ സ്വദേശിനി ഹന ലോണ്ടര്‍ഗണിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ”അവരുടെ ഭര്‍ത്താവ് ജെയിംസ് ഹോബര്‍ട്ടാണ് ക്യാപ്റ്റന്‍. അവര്‍ യൂറോപ്പില്‍നിന്ന് മസ്‌കറ്റിലേക്കു പോകുകയായിരുന്നു. ബോട്ടിന്റെ എന്‍ജിന്‍ തകരാറിലായതിനാല്‍ നാവികര്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഒരു ദക്ഷിണ കൊറിയന്‍ യുദ്ധക്കപ്പല്‍ അവരെ രക്ഷിച്ചു. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ബോട്ട് സംരക്ഷിക്കാനായില്ല,” ഫഡ്നാവിസ് പറഞ്ഞു. നൗക കണ്ടെത്തിയ സംഭവം ഭീകരവിരുദ്ധ സേനയും അനേഷിക്കുന്നുണ്ടെന്നും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസ്, റായ്ഗഡ് പൊലീസ് സൂപ്രണ്ട് അശോക് ദുധേ അന്വേഷിക്കുന്നതായി മഹാരാഷ്ട്ര ഡി ജി പി രജനീഷ് സേത്ത് നേരത്തെ പറഞ്ഞിരുന്നു.

”നൗകയില്‍നിന്ന് ജൂണ്‍ 26 ന് ആപത് സന്ദേശം പുറപ്പെടുവിക്കുകയും ഒമാന്‍ ഉള്‍ക്കടലില്‍നിന്ന് നാല് യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. യുകെ പതാക വഹിച്ച നൗക അവിടേക്കു യാത്ര ചെയ്യുകയായിരുന്നു. ഹരിഹരേശ്വറിലേക്കു നീങ്ങിയ നൗകയില്‍നിന്ന് മൂന്ന് എകെ സീരീസ് റൈഫിളുകളും ചില ചെറിയ ആയുധങ്ങളും കണ്ടെത്തി,”കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ പരമേശ് ശിവമണി പറഞ്ഞു,

”ഞങ്ങള്‍ നൗകയുടെ മാസ്റ്ററുമായി സംസാരിച്ചു. ദുബായില്‍ നിന്നുള്ള ഒരു സുരക്ഷാ ഏജന്‍സിയും അവരുടെ രജിസ്റ്ററിലെ അതേ ആയുധങ്ങള്‍ നഷ്ടപ്പെട്ടതു സ്ഥിരീകരിക്കാന്‍ ഞങ്ങളെ വിളിച്ചിട്ടുണ്ട്. ഈ ആയുധങ്ങള്‍ ക്രൂവിന്റെ സംരക്ഷണത്തിനായി ഉപയോഗിച്ചതായിരിക്കാം,” അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Boat found in maharashtra raigad assault rifles weapons recovered