/indian-express-malayalam/media/media_files/uploads/2023/02/sslc-time-table-2023-.jpg)
The NCF as per NEP 2020 is ready and textbooks for the same will be developed for 2024 academic session
പത്തിലും പന്ത്രണ്ടിലും രണ്ട് ബോർഡ് പരീക്ഷകൾ, രണ്ട് ഭാഷ, പഠനത്തിൽ പരീക്ഷയിലും കാതലായ മാറ്റങ്ങളുമായി ദേശീയ പാഠ്യപദ്ധതി (എൻ സി എഫ്) ചട്ടക്കൂട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്.
പത്തിലും പന്ത്രണ്ടിലും രണ്ട് ബോർഡ് പരീക്ഷകകൾ അഥവാ പൊതുപരീക്ഷകൾ നടത്തണമെന്നും കൂടുതൽ മാർക്കുള്ള പരീക്ഷയുടെ ഫലം സ്വീകരിക്കാം. ആദ്യത്തെ പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ രണ്ടാമതൊരു അവസരം കൂടി രണ്ട് പരീക്ഷകൾ നടത്തുന്ന സാഹചര്യത്തിൽ ലഭിക്കും.
രണ്ട് ഭാഷ പഠിക്കണം എന്നതാണ് നിർദ്ദേശം. അതിലൊന്ന് ഇന്ത്യൻ ഭാഷ ആയിരിക്കണം എന്ന നിർബന്ധവുമുണ്ട്. നിലവിൽ കേരളത്തിൽ പത്തിൽ മൂന്ന് ഭാഷയും (ത്രിഭാഷാ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം) ഹയർസെക്കൻഡറിയിൽ രണ്ട് ഭാഷയും പഠിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഹയർസെക്കൻഡറിയിൽ ഇംഗ്ലീഷും മറ്റൊരു ഭാഷയും എന്നതാണ് ഹയർസെക്കൻഡറിയിൽ പഠിക്കാനുള്ളത്. രണ്ടാമത്തെ ഭാഷ ഇന്ത്യൻ ഭാഷയാകണമെന്ന് നിർബന്ധമില്ല. റഷ്യൻ, ഫ്രഞ്ച്, ജർമ്മൻ, അറബിക് അങ്ങനെ വിവിധ ഭാഷകൾ ഹിന്ദി, മലയാളം, തമിഴ്, കന്നഡ എന്നിവയ്ക്ക് പുറമെ കേരളത്തിൽ ഹയർസെക്കൻഡറിയിൽ പഠിപ്പിക്കുന്നുണ്ട്. പുതിയ ചട്ടക്കൂട് അടിസ്ഥാനമാക്കി ഭാഷാ പഠനം നടപ്പാക്കിയാൽ കേരളത്തിൽ വിദേശ ഭാഷ പഠനം എന്ത് സംഭവിക്കുമെന്ന ആശങ്ക ആ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുണ്ട്.
പഠനഭാരവും പരീക്ഷാ ഭാരവും കുറയ്ക്കുന്നതിന് സെമസ്റ്റർ സമ്പ്രദായം നടപ്പാക്കാനും നിർദ്ദേശമുണ്ട്. എല്ലാ ബോർഡ് പരീക്ഷകളും സെമസ്റ്റർ അല്ലെങ്കിൽ ടേം അധിഷ്ഠതമാക്കി മാറ്റണം. ഒരു വിഷയത്തിലെ പഠനം പൂർത്തിയാകുമ്പോൾ അതിന്റെ പരീക്ഷ നടത്തുന്ന രീതിയിൽ പഠനവും പരീക്ഷയും നടപ്പാക്കണം.
ഇന്ത്യൻ ജ്ഞാന സമ്പ്രദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാഠഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.
നിലവിൽ വിദേശ ജോലി സാധ്യത ഉൾപ്പടെ കണക്കിലെടുത്ത് ഇംഗ്ലീഷിന് പുറമെ സ്പാനിഷ്, റഷ്യൻ, ജർമ്മൻ, ഫ്രഞ്ച്, അറബിക് ഭാഷകൾ പലരും സ്കൂൾ തലം മുതൽ പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പല സ്കൂളിലും മലയാളം, തമിഴ്, ഹിന്ദി, തുടങ്ങിയ ഭാഷകൾ ഒഴിവാക്കി രണ്ടാംഭാഷയായി വിദേശഭാഷകൾ പഠിക്കുന്ന കുട്ടികൾ മറ്റ് പലയിടങ്ങളേയും അപേക്ഷിച്ച് താരതമ്യേന കൂടുതലാകാനുള്ള സാധ്യതയുണ്ടെന്നും അധ്യാപകരുടെ നിഗമനം.
ഹയർസെക്കൻഡറി തലത്തിൽ സയൻസ്- ആർട്സ് വേർതിരിവുകളില്ലാതെ വിഷയം തിരഞ്ഞെടുക്കാൻ കുട്ടികൾക്ക് അവസരം നൽകണമെന്ന നിർദ്ദേശം എൻ സി എഫ് മുന്നോട്ട് വെക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചുള്ള കോമ്പിനേഷനുകൾ രൂപീകരിക്കുകയും അതിനനുസരിച്ച് ഓരോ ഗ്രൂപ്പിലും ആറ് വിഷയങ്ങൾ പഠിക്കുകയും വേണം എന്നതാണ് നിർദ്ദേശം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.