/indian-express-malayalam/media/media_files/uploads/2017/02/arun-jaitley-1.jpg)
ന്യൂഡൽഹി: അരുൺ ജയ്റ്റ്ലി അവതരിപ്പിച്ച ഇത്തവണത്തെ കേന്ദ്രജബജറ്റ് തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ച് ബിജെപിയുടെ ട്രേഡ് യൂണിയനായ ബിഎംഎസ് പ്രക്ഷോഭത്തിലേക്ക്. ആർഎസ്എസുമായി അടുത്ത ബന്ധം നിലനിർത്തുന്ന സംഘടന അരുൺ ജയ്റ്റ്ലിയുടെ ബജറ്റിനെ തൊഴിലാളി വിരുദ്ധമെന്ന് വിശേഷിപ്പിച്ചത് കേന്ദ്രസർക്കാറിന് തന്നെ നാണക്കേടാക്കി.
ബജറ്റിലെ തൊഴിലാളി വിരുദ്ധ സമീപനങ്ങൾ ഒഴിവാക്കിയാലേ പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങൂ എന്ന നിലപാടിലേക്കാണ് ബിഎംഎസ് നീങ്ങിയിരിക്കുന്നത്. ഇതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. പ്രതിപക്ഷത്ത് നിന്ന് ഉയരുന്ന വിമർശനങ്ങൾക്ക് പുറമേ ഭരണപക്ഷത്ത് നിന്ന് തന്നെ വരുന്ന വെല്ലുവിളികളെ അനുനയിപ്പിക്കാനുളള പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ.
അതേസമയം ബജറ്റിനെതിരെ ഈ മാസം 20 ന് രാജ്യത്താകമാനം കരിദിനം ആചരിക്കാൻ ബിഎംഎസ് ആഹ്വാനം ചെയ്തു. കറുത്ത ബാഡ്ജുകൾ ധരിച്ച് മാത്രമേ അന്ന് തൊഴിൽ ചെയ്യാൻ പാടുളളൂ എന്നാണ് നിർദ്ദേശം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.