ഭോപ്പാല്‍: മധ്യപ്രദേശിലെ ധമോഹയില്‍ പതിനൊന്നാം ക്ലാസുകാരന്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. ആത്മഹത്യയുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സത്വിക് പാണ്ഡെ എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

ജില്ലയിലെ നവജാഗ്രതി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു സത്വിക്. രണ്ട് ദിവസം മുമ്പ് സത്വിക് ബ്ലൂവെയില്‍ ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കി. പുതുച്ചേരിയില്‍ ഗെയിം കളിച്ച് വെളളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 21കാരിയെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. കിക്ബോക്സിംഗ് ചാമ്പ്യനായിരുന്ന പെണ്‍കുട്ടിയായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ