സോൾ: ദക്ഷിണകൊറിയയിലെ മിർയാങിൽ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 31 മരണം. 50 പേർക്ക്​ പരുക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്​. പ്രാദേശിക മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. തീ അണക്കാനുള്ള ശ്രമങ്ങൾ അഗ്​നിശമനസേന നടത്തുകയാണ്​​. വൃദ്ധർക്ക്​ വിദ്​ഗധ ചികിൽസ നൽകുന്ന സേജോങ്​ ​ആശുപത്രിയിലെ എമർജൻസി റൂമിലാണ് രാവിലെ 7.30ഓടെ​ തീപിടിത്തമുണ്ടായത്​.

ഏകദേശം 200 രോഗികളാണ്​ ആശുപത്രിയിലുണ്ടായിരുന്നത്​. ഇതില്‍ 100ഓളം പേരെ പുറത്തെത്തിച്ചിട്ടുണ്ട്. ഇപ്പോഴും ആശുപത്രിയില്‍ നിന്ന് കറുത്ത പുക ഉയരുന്നതായാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീപിടിത്തം ഉണ്ടാകാനുളള കാരണം വ്യക്തമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ