scorecardresearch

ചെങ്കോട്ട സ്ഫോടനം; എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം; ഉദ്യോഗസ്ഥർക്ക് അമിത് ഷായുടെ നിർദേശം

മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഉടൻ പൂർത്തിയാക്കാൻ ഫോറൻസിക് വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ട്

മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഉടൻ പൂർത്തിയാക്കാൻ ഫോറൻസിക് വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ട്

author-image
WebDesk
New Update
Red Fort blast

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ, അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ‌ഐ‌എ) കൈമാറാൻ കേന്ദ്രം തീരുമാനിച്ചതിനു പിന്നാലെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച ഉദ്യോഗസ്ഥർക്ക് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഉടൻ പൂർത്തിയാക്കാൻ ഫോറൻസിക് വിദഗ്ധരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

അന്വേഷണം എൻ‌ഐ‌എയ്ക്ക് കൈമാറാൻ തീരുമാനിച്ചതായും എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ അമിത് ഷാ ഏജൻസിയോട് നിർദ്ദേശിച്ചതായും വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് ശേഖരിച്ച സാമ്പിളുകളും കാറിനുള്ളിലെ മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിക്കാൻ അമിത് ഷാ ഫോറൻസിക് സയൻസ് ലബോറട്ടറി വിദഗ്ധരോട് സുരക്ഷാ അവലോകന യോഗത്തിൽ നിർദ്ദേശിച്ചതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Also Read: ചെങ്കോട്ട സ്ഫോടനം എൻ‌ഐ‌എ അന്വേഷിക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന ആദ്യ യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻഐഎ ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് ദേത് എന്നിവരുൾപ്പെടെ പ്രധാന സുരക്ഷാ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. മറ്റൊരു യോഗത്തിൽ ഫോറൻസിക് സയൻസ് സർവീസസിന്റെ ഡയറക്ടറും ഡൽഹിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ചീഫ് ഡയറക്ടറും പങ്കുചേർന്നു. ജമ്മു കശ്മീർ പൊലീസ് മേധാവി യോഗത്തിൽ വെർച്വലായി പങ്കെടുത്തു.

Advertisment

Also Read: ഗൂഢാലോചനയുടെ അടിത്തട്ടിൽ അന്വേഷണം എത്തും, എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും: പ്രധാനമന്ത്രി

സ്ഫോടനത്തെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നുവെന്നും, ദാരുണ സംഭവത്തിനു പിന്നിലെ ഓരോ കുറ്റവാളിയെയും പിടികൂടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ അമിത് ഷാ എക്സിൽ കുറിച്ചു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരും തങ്ങളുടെ ഏജൻസികളുടെ പൂർണ്ണ കോപം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?

Delhi Amit Shah Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: