ലാഹോര്‍: ലാഹോറില്‍ ചാവേര്‍ സ്ഫോടനത്തില്‍ മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരടക്കം 18 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. സർക്കാറിന്‍റെ മരുന്ന് നിയന്ത്രണ ഭേദഗദതിക്കെതിരെ മരുന്നുല്‍പാദകരുടെയും കെമിസ്റ്റുകളും പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം. ലാഹോറിലെ പഞ്ചാബ് നിയമസഭക്ക് മുന്നില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാൻ വിഭാഗമായ ജമാഅത്തുൽ അഹ്റാർ ഏറ്റെടുത്തു. മോട്ടോര്‍സൈക്കിളില്‍ ബോംബ് ഘടിപ്പിച്ച ചാവേര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റിയാണ് സ്ഫോടനം നടത്തിയത്.
പഞ്ചാബ് പൊലീസിലെ എസ്.എസ്.പി സാഹിദ് ഗോണ്ഡല്‍, ലാഹോറിലെ ട്രാഫിക് ഡി.ഐ.ജി അഹ്മദ് മൊബിന്‍ എന്നിവരാണ് കൊല്ലപ്പെട്ട ഓഫിസര്‍മാര്‍. പ്രതിഷേധക്കാരെ പൊലീസ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.