അക്ര: ഘാനയുടെ തലസ്ഥാനമായ അക്രയ്ക്കടുത്ത് പ്രകൃതിവാതക സ്റ്റേഷനിൽ വൻ സ്ഫോടനം. അപകടത്തെ തുടർന്ന് ഗ്യാസ് ടാങ്കറിന് തീ പിടിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

അപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന വിശദീകരണം. സർക്കാർ ഉടമസ്ഥതയിലുള്ള ഗോയിൽ ഗ്യാസ് സ്റ്റേഷനിലാണ് അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന ആറ് വാഹനങ്ങളിലേക്ക് ഉടനടി തീ പടർന്നു. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

നഗരത്തിലെ പ്രധാന റോഡിനു സമീപമാണ് ഗ്യാസ് സ്റ്റേഷൻ. നിരവധി ആളുകൾ താമസിക്കുന്ന സ്ഥലം കൂടിയാണിത്. ജനങ്ങളോട് പ്രദേശത്തുനിന്നു ഒഴിഞ്ഞു പോകണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. 2015 ജൂണിൽ നഗരത്തിലെ പെട്രോൾ സ്റ്റേഷനിൽ ഉണ്ടായ തീപിടിത്തത്തിൽ 150 പേർ മരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ