മുംബൈ: മഹാരാഷ്ട്രയിലെ ദുലെയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു. ഷിർപ്പൂർ താലൂക്കിലെ വാങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. രാവിലെ 9.45 ഓടെയായിരുന്നു സ്ഫോടനം ഉണ്ടായതെന്ന് പ്രദേശ വാസികൾ പറഞ്ഞു.

അപകടസമയത്ത് നൂറിലധികം തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവിരം. അങ്ങനെയെങ്കിൽ കൂടുതൽ ജീവനക്കാർ ഫാക്ടറിയിൽ കുടുങ്ങിക്കിടപ്പുണ്ടാകും. ഇവരെ രക്ഷിക്കാനും തീയണക്കാനുമുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

“ഒന്നിലധികം സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. എട്ട് മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.” ഷിർപൂർ പൊലീസ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook