കൊൽക്കത്ത: കൊൽക്കത്തയിലെ തിരക്കേറിയ നാഗർ ബസാറിലുണ്ടായ സ്ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. നാഗർ ബസാറിലെ കാജിപാറയിൽ ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സ്ഫോടനം. പത്തോളം പേർക്ക് പരുക്കേറ്റു.

അതേസമയം സ്ഫോടനത്തിന്റെ പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും. ബാരക്ക്പൂർ കമ്മിഷ്ണർ രാജേഷ് കുമാർ സിങ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

സ്ഫോടനം നടന്ന സ്ഥലത്തോട് ചേർന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. ഇത് സംഭവത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. ഗാന്ധി ജയന്തി ദിനമായതിനാൽ ജനതിരക്കുമുണ്ടായിരുന്നു. ഇതിനിടയിലാണ് സ്ഫോടനമുണ്ടായത്.

സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ്സ് കുറ്റപ്പെടുത്തി. കോൺഗ്രസ്സോ,സിപിഎമ്മോ ഇങ്ങനെ ചെയ്യില്ല, ഇത് ബിജെപിയുടെ ആസൂത്രിത പദ്ധതിയാണെന്നും തൃണമൂൽ കോൺഗ്രസ്സ് നേതാവ് പൂർണേന്ദു ബസു ആരോപിച്ചു. എന്നാൽ ബിജെപി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook