scorecardresearch

പാക്കിസ്ഥാനില്‍ പാര്‍ട്ടി യോഗത്തിനിടെ സ്ഫോടനം; 40 മരണം, 130 പേര്‍ക്ക് പരുക്ക്

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയിലായിരുന്നു സംഭവം

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയിലായിരുന്നു സംഭവം

author-image
WebDesk
New Update
Pakistan | Blast | News

പ്രതീകാത്മക ചിത്രം

പേശാവര്‍: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയില്‍ വച്ച് നടന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗത്തിനിടെ ബോംബ് സ്ഫോടനം. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയിലായിരുന്നു സംഭവം.

Advertisment

സ്ഫോടനത്തില്‍ 40 പേര്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം. 130 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഖറിൽ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്) പ്രവർത്തകരുടെ കൺവെൻഷനിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജെയുഐ-എഫ് മേധാവി മൗലാന ഫസ്‌ലുർ റഹ്മാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു.

പാര്‍ട്ടി പ്രവര്‍ത്തകരോട് ആശുപത്രികളിലെത്തി രക്തം ദാനം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ സമാധാനം പാലിക്കണമെന്നും ബാധിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ മതിയായ ചികിത്സ നല്‍കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മുഖ്യമന്ത്രി അസം ഖാന്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനം എത്തരത്തിലുള്ളതാണെന്നതില്‍ വ്യക്തതയില്ല. ചാവേര്‍ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

Blast Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: