ലോസ് ഏഞ്ചൽസ്: ഹിറ്റ് ഹോളിവുഡ് ചിത്രം ബ്ലാക് പാന്തറിലെ നായകനും പ്രശസ്ത ഹോളിവുഡ് നടനുമായ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. ലോസ് ഏഞ്ചൽസിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു. ക്യാപ്റ്റന്‍ അമേരിക്ക, സിവില്‍വാര്‍, 42, ഗെറ്റ് ഓണ്‍ അപ്, അവെഞ്ചേഴ്സ്– ഇന്‍ഫിനിറ്റി വാര്, എന്ഡ്ഗെയിം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നാല് വർഷം മുൻപാണ് ചാഡ്വിക് ബോസ്മാന് കോളൻ കാൻസർ സ്ഥിരീകരിച്ചതെന്ന് കുടുംബം വ്യക്തമാക്കി. ഇദ്ദേഹം തന്റെ കാൻസർ ബാധയെക്കുറിച്ച് പൊതുസമൂഹത്തിനോട് പറഞ്ഞിരുന്നില്ല. കാൻസർ ബാധിതനായിരിക്കെ ഫ്രം മാർഷൽ ടു ഡ ഫൈവ് ബ്ലഡ്സ്, ഓഗസ്റ്റ് വിൽസൺസ് മാ റെയ്നീസ് ബ്ലാക്ക് ബോട്ടം, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
— Chadwick Boseman (@chadwickboseman) August 29, 2020
ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ചാഡ്വിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണെന്ന് കുടുംബം. ചാഡ്വിക് യഥാർത്ഥ പോരാളിയായിരുന്നെന്നും സ്ഥിരോത്സാഹിയായിരുന്നുവെന്നും കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.
1976 നവംബർ 29ൽ ജനിച്ച ചാഡ്വിക് സിനിമകൾക്ക് പുറമെ നിരവധി ടെലിവിഷൻ സീരിയലുകളുടെയും ഭാഗമായി.