ന്യൂഡൽഹി: ഇന്ത്യയുൾപ്പടെയുള്ള വിവിധ രാജ്യങ്ങളുമായി ബാങ്ക്​ അക്കൗണ്ട്​ സംബന്ധിച്ച വിവരങ്ങൾ കൈമാറാമെന്ന്​ സ്വിറ്റ്​സർലാൻഡ്​. സ്വിസ്​ ഫെഡറൽ കൗൺസിലാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. 2018ൽ ഇത്​ നടപ്പിലാക്കാനാണ്​ പദ്ധതി. 2019ൽ സ്വിറ്റസർലാൻഡിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭിച്ച്​ തുടങ്ങും.

അക്കൗണ്ട്​ വിവരങ്ങൾ കൈമാറുന്നതിനുള്ള തിയതി സ്വിറ്റ്​സർലാൻഡ് ഇന്ത്യൻ സർക്കാറിനെ അറിയിക്കുമെന്നാണ്​ സൂചന. വിവരങ്ങൾ കൈമാറുന്നതിന്​ സ്വിസ്​ ഫെഡറൽ കൗൺസിലിൽ എതിർപ്പുകളൊന്നും ഉയർന്നില്ല. അതുകൊണ്ട്​ തന്നെ തീരുമാനം നടപ്പിലാക്കുന്നത്​ വൈകാതെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യക്കാർക്ക്​ കൂടുതൽ കള്ളപണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് സ്വിറ്റസർലാൻഡ്. ഇവിട​ത്തെ അക്കൗണ്ട്​ വിവരങ്ങൾ ലഭ്യമാകുന്നത്​ കള്ളപണത്തിനെതിരായ പോരാട്ടങ്ങൾക്ക്​ കൂടുതൽ കരുത്ത്​ പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ