ചികിത്സ തേടിയെത്തിയ മന്ത്രവാദി വക സര്‍ക്കാര്‍ ആശുപത്രിയില്‍ മന്ത്രവാദം

അതേസമയം ഇത്തരം ആചാരങ്ങളില്‍ തെറ്റില്ലെന്നാണ് ആശുപത്രിയിലെ തന്നെ ജീവനക്കാര്‍ പറയുന്നത്.

Black Magic

ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക്, ആശുപത്രിയിലെ തന്നെ മറ്റൊരു രോഗിയായ മന്ത്രവാദിയുടെ വക മന്ത്രവാദക്രിയകള്‍. സമീപത്തുള്ള ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയും മാതാപിതാക്കളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയത്.

‘മന്ത്രവാദി ആശുപത്രിയില്‍ അഡ്മിറ്റായി കഴിയുന്ന രോഗിയാണ്. ചില മാനസിക പ്രശ്‌നങ്ങള്‍ കൂടിയുള്ള പെണ്‍കുട്ടിയും ഇവിടെ അഡ്മിറ്റായിരുന്നു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം പ്രേതബാധ ഒഴിപ്പിക്കാന്‍ എന്നും പറഞ്ഞ് വാര്‍ഡില്‍ മന്ത്രവാദി ആചാരങ്ങള്‍ നടത്തുകയായിരുന്നു,’ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ഒഡീഷയുടെ പല ഭാഗങ്ങളിലും ഇപ്പോഴും മന്ത്രവാദത്തിന്റെ സ്വാധീനമുണ്ട്. അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകുന്നതിന് പകരം പലരും മന്ത്രവാദികളെയാണ് ആശ്രയിക്കുന്നത്. ഗോത്രമേഖലകളിലാണ് ഇത്തരം ആചാരങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്.

എന്നാല്‍ ആശുപത്രിയില്‍ ഇത് നടക്കുന്ന സമയത്ത് ഡോക്ടര്‍മാര്‍ ആരുംതന്നെ ഇല്ലായിരുന്നു എന്ന് ചീഫ് ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രാമചന്ദ്ര റൗത്ത് പറയുന്നു. എന്നാല്‍ പ്രാദേശിക വര്‍ത്തമാനപത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോക്ടര്‍മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

അതേസമയം ഇത്തരം ആചാരങ്ങളില്‍ തെറ്റില്ലെന്നാണ് ആശുപത്രിയിലെ തന്നെ ജീവനക്കാര്‍ പറയുന്നത്. ‘ഇത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ചിലപ്പോഴൊക്കെ മാനസികമായി പ്രശ്‌നങ്ങളുള്ള രോഗികളില്‍ ഇത് ഫലം ചെയ്യാറുണ്ട്. നമ്മുടെ സര്‍ക്കാര്‍ ആയുഷ്, ആയുര്‍വേദ, യോഗ, യുനാനി, ഹോമിയോപതി ചികിത്സകള്‍ക്ക് സൗകര്യം നല്‍കിയിട്ടുണ്ട്. ഗുനിയയും ഇതുപോലൊന്നാണ്,’ അവര്‍ പറയുന്നു.

Web Title: Black magic rituals in odisha govt medical college

Next Story
കനത്ത മഴയിലും അനങ്ങിയില്ല, ഡ്യൂട്ടി തുടർന്നു; സോഷ്യൽ മീഡിയ സ്റ്റാറായി ട്രാഫിക് പൊലീസുകാരൻassam cop, traffic police, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com