ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് സമ്മതിച്ച ബിജെപി യൂത്ത് വിങ് നേതാവിനെതിരെ പരാതി. അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ ആണ് ബിജെപി യുവനേതാവ് മനീഷ് ചണ്ടേലയ്ക്ക് എതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.
ചണ്ടേലയ്ക്ക് എതിരെ കേസെടുത്ത് അയാളെ അറസ്റ്റ് ചെയ്യാനുളള ഒരു നടപടിയും ഡൽഹി പൊലീസ് ചെയ്തിട്ടില്ല, അയാളെ പാർട്ടിയിൽ നിന്നും പുറത്താക്കാനുളള ഒരു നടപടിയും ബിജെപിയും എടുത്തിട്ടില്ലെന്ന് പരാതിയുടെ പകർപ്പ് തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത് കൊണ്ട് പ്രശാന്ത് ഭൂഷൺ കുറിച്ചു. അഭയാർത്ഥി ക്യാമ്പിന് തീയിട്ടത് താനുൾപ്പെട്ട പ്രവർത്തകരാണെന്ന് സമ്മതിച്ചുകൊണ്ടുളള ചണ്ടേലയുടെ ട്വീറ്റും പ്രശാന്ത് ഭൂഷൺ പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.
My criminal complaint against Manish Chandela of BJYM who proudly boasted on social media that he & his associates burnt down the Rohingya camp. No action yet by @DelhiPolice to register case & arrest him & no action by BJP to remove him from party. State of rule of law under BJP pic.twitter.com/aVd8LDSCUO
— Prashant Bhushan (@pbhushan1) April 19, 2018
തെക്കന്‍ ഡല്‍ഹിയിലെ കാളിന്ദി കുഞ്ചില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന ക്യാമ്പിനാണ് കഴിഞ്ഞ ഞായറാഴ്ച തീയിട്ടത്. ക്യാമ്പ് കത്തിച്ചാമ്പലയാതോടെ അഭയാര്‍ഥികള്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയും യുഎന്‍ അനുവദിച്ച പ്രത്യേക വിസയും അടക്കമുളളവ നശിച്ചുപോയിരുന്നു.
തീപിടിത്തമുണ്ടായി തൊട്ടുപിന്നാലെ ഏപ്രില്‍ 15 ന് പുലര്‍ച്ചെ 2.16 നും ഏപ്രില്‍ 16 ന് വൈകിട്ട് 5.42 നും ചണ്ഡേല ട്വീറ്റ് ഇട്ടിരുന്നു. ‘ശരിയാണ്, ഞങ്ങള്‍ റോഹിങ്ക്യന്‍ തീവ്രവാദികളുടെ വീടുകള്‍ കത്തിച്ചു’ -എന്നതായിരുന്നു. ഏപ്രില്‍ 15 ലെ ട്വീറ്റ്. ഇതിനുപിന്നാലെ റോഹിങ്ക്യ ക്വിറ്റ് ഇന്ത്യ എന്ന ഹാഷ്‌ടാഗിൽ ഞങ്ങൾ അത് ചെയ്തു, ഇനിയും ചെയ്യും എന്നും ചണ്ടേല ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ ചണ്ടേലയുടെ ട്വിറ്റർ പേജ് ആക്ടീവ് അല്ല.
പ്രശാന്ത് ഭൂഷണു മുൻപേ ഓൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസ് ഇ മുഷാവറത് (എഐഎംഎംഎം) ചണ്ടേലയ്ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.