/indian-express-malayalam/media/media_files/uploads/2017/04/amit-shah-759.jpg)
ന്യൂഡൽഹി: രാജ്യമൊട്ടാകെയുളള ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചതിന്റെ തെളിവാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനുകളിലെ ബിജെപിയുടെ വിജയമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ ഇപ്പോൾ ഡൽഹിയിലെയും വിജയം പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനങ്ങൾക്കുളള ജനങ്ങളുടെ അംഗീകാരമാണ്. എഎപിയുടെ നെഗറ്റീവ് രാഷ്ട്രീയത്തിനുളള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വോട്ട് ചെയ്ത ഡൽഹിയിലെ ജനങ്ങൾക്കും അമിത് ഷാ നന്ദി പറഞ്ഞു. ഡൽഹിയിലെ ബിജെപിയുടെ ചീഫ് മനോജ് തിവാരിക്കും ബിജെപി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. അതേസമയം, തിരഞ്ഞെടുപ്പിലെ തോൽവിക്ക് വോട്ടിങ് യന്ത്രത്തെ പഴിചാരുകയാണ് ആം ആദ്മി പാർട്ടി. വോട്ടിങ് യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചതാണ് പാർട്ടിയുടെ തോൽവിക്ക് കാരണമെന്നാണ് നേതാക്കൾ പറയുന്നത്.
ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുൻസിപ്പൽ കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയിരുന്നു. മൂന്നു കോർപറേഷനുകളിലും ബിജെപി അധികാരമുറപ്പിച്ചു. ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.