ലഖ്നൗ: ഉത്തർപ്രദേശിൽ 87 സജീവ പാർട്ടി പ്രവർത്തകരെ ബിജെപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ആറ് വർഷത്തേക്ക് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഉത്തപ്രദേശ് നയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ മത്സരിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്തവരെയാണ് പുറത്താക്കിയതെന്ന് യുപി ബിജെപി ജനറൽ സെക്രട്ടറി വിദ്യാസാഗർ സോങ്കാർ അറിയിച്ചു.

‘പാർട്ടിയിലെ ചിലരെ കുറിച്ച് ആരോപണം ഉയർന്നിരുന്നു. ചില ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതിനാൽ നടപടിയെടുക്കുന്നു. പാർട്ടിയുടെ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംസ്ഥാന അദ്ധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ നടപടിക്ക് അംഗീകാരം നൽകിയത്’. അച്ചടക്ക നടപടിയെ കുറിച്ച് വിദ്യാസാഗർ സോങ്കാർ വിശദീരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ