scorecardresearch

രാജീവ് ഗാന്ധി സിഖ് വിരുദ്ധ കലാപത്തിന് ആഹ്വാനം നല്‍കി; കടന്നാക്രമിച്ച് ബിജെപി

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്നു വിളിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വിവാദമായിരുന്നു.

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്നു വിളിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വിവാദമായിരുന്നു.

author-image
WebDesk
New Update
rajiv gandhi, congress, ie malayalam

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പേരെടുത്ത് പറഞ്ഞ് ആക്രമിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ട്വീറ്റ്. സിഖ് വിരുദ്ധ കലാപത്തിന് ഉത്തരവാദി അന്നത്തെ സര്‍ക്കാരും പ്രധാനമന്ത്രിയുമാണെന്ന് ബിജെപി ട്വിറ്ററില്‍ ആരോപിച്ചു.

Advertisment

'1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിടുകയായിരുന്നെന്ന്, അന്വേഷണം നടത്തിയ നാനാവതി കമ്മീഷന്റെ രേഖയിലുണ്ട്. ഭാരത സര്‍ക്കാര്‍ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം' എന്നാണ് ബിജെപി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

ഈ കര്‍മ്മത്തിന് രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.

Advertisment

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്നു വിളിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വിവാദമായിരുന്നു.

'നിങ്ങളുടെ അച്ഛനെ സേവകന്മാര്‍ മിസ്റ്റര്‍ ക്ലീന്‍ എന്നാണു വിളിക്കുന്നത് എന്നാല്‍, അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ്,' എന്നായിരുന്നു രാഹുല്‍ ഗാന്ധിയോട് മോദിയുടെ വാക്കുകള്‍.

രാജീവ് ഗാന്ധി സര്‍ക്കാരിനെ പിടിച്ചുലച്ച ബൊഫോഴ്സ് കേസ് ഉദ്ദേശിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത്് സ്വീഡിഷ് കമ്പനിയായ ബൊഫോഴ്‌സില്‍നിന്ന് തോക്കു വാങ്ങുന്നതിനുള്ള കരാറില്‍ കമ്മിഷന്‍ വാങ്ങിയെന്ന ആരോപണമാണ് മോദി ഉയര്‍ത്തിക്കാട്ടിയത്.

ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ മോദിയ്ക്കെതിരെ രംഗത്തുവന്നിരുന്നു.

'മോദിജി, യുദ്ധം അവസാനിച്ചു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുളള ചിന്ത എന്റെ അച്ഛന്റെ മേല്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് രക്ഷ നല്‍കില്ല. സ്നേഹത്തോടേയും ആലിംഗനത്തോടേയും, രാഹുല്‍,' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Read More: 'ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍' ആയിട്ടാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്; രാഹുലിനെതിരെ മോദി

രക്തസാക്ഷികളുടെ പേരില്‍ വോട്ടു ചോദിക്കുന്ന പ്രധാനമന്ത്രി കുലീനനായ ഒരാളുടെ രക്തസാക്ഷിത്വത്തെ അനാദരിച്ചു. ഇതിന് അമേഠിയിലെ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കും. രാജ്യം ഒരിക്കലും വഞ്ചന മറക്കില്ലെന്ന് പ്രീയങ്ക ഗാന്ധിയും പ്രതികരിച്ചു.

പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മീഷന്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്.

ഇതിനു പിന്നാലെ കഴിഞ്ഞദിവസവും മോദി രാജീവ് ഗാന്ധിയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അതിര്‍ത്തി രക്ഷയ്ക്കുള്ള യുദ്ധക്കപ്പല്‍ രാജീവ് ഗാന്ധി ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചെന്നായിരുന്നു മോദിയുടെ ആരോപണം. ഡല്‍ഹിയില്‍ രാംലീല മൈതാനത്തെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ പരാമര്‍ശം.

Bjp Sikh Rajiv Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: