scorecardresearch
Latest News

കെട്ടിപ്പിടിച്ചു, പിന്നെ പൊട്ടിക്കരഞ്ഞു; പ്രഗ്യാ സിങും ഉമാ ഭാരതിയും കണ്ടുമുട്ടിയപ്പോള്‍

പ്രഗ്യാ സിങ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ഭോപ്പാല്‍ മുന്‍ എംപി ആയിരുന്ന ഉമാ ഭാരതി പറഞ്ഞു

Pragya Singh, പ്രഗ്യാ സിങ്, Pragya Singh Thakur, പ്രഗ്യാ സിങ് ഠാക്കൂർ, Uma Bharti, ഉമാ ഭാരതി, BJP, ബിജെപി, BJP Candidate, ബിജെപി സ്ഥാനാർത്ഥി, Bhopal, ഭോപ്പാൽ, BJP Bhopal Candidate Pragya Singh, ബിജെപി ഭോപ്പാൽ സ്ഥാനാർത്ഥി പ്രഗ്യാ സിങ്, Pragya Sing Uma Bharti, പ്രഗ്യാ സിങ് ഉമാ ഭാരതി, iemalayalam, ഐഇ മലയാളം

ഭോപ്പോല്‍: ഭോപ്പാലിൽ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങും മുതിര്‍ന്ന നേതാവ് ഉമാ ഭാരതിയും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ വികാരഭരിതമായിരുന്നു. പ്രചാരണത്തിനിടയിലാണ് പ്രഗ്യാ സിങ് ഉമാ ഭാരതിയെ കണ്ടത്. കണ്ണ് നിറഞ്ഞ്, പിന്നട് ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. പിന്നീട് ഉമാ ഭാരതി പ്രഗ്യാ സിങിനെ ആശ്വസിപ്പിച്ചു.

Read More: ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന് പ്രഗ്യാ സിങ് ഠാക്കൂർ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിങ്കളാഴ്ച രാവിലെ ഭോപ്പാലില്‍ എത്തിയ പ്രഗ്യാ സിങ് ഉമാ ഭാരതിയെ കാണാനെത്തുകയായിരുന്നു. തിരിച്ചു പോകുമ്പോഴാണ് പ്രഗ്യാ സിങ് പൊട്ടിക്കരഞ്ഞത്.

പ്രഗ്യാ സിങ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ഭോപ്പാല്‍ മുന്‍ എംപി ആയിരുന്ന ഉമാ ഭാരതി പറഞ്ഞു. അവരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നാണ് ഇതെന്നും ഉമാ ഭാരതി പറഞ്ഞു. ഭോപ്പാലില്‍ ബിജെപി വിജയം ഉറപ്പിച്ചെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.

Read More: മസൂദ് അസ്ഹറിനെ കൂടി പ്രഗ്യാ സിങ് ശപിച്ചിരുന്നെങ്കില്‍: ദിഗ്‌വിജയ് സിങ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം നഷ്ടപ്പെടുത്തി ബിജെപിയെ അവിടെ പുനരുജ്ജീവിപ്പിച്ച ആളാണ് ഉമാ ഭാരതി.

2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ ആറ് പ്രതികളഇല്‍ ഒരാളാണ് പ്രഗ്യാ സിങ്. 100 പേര്‍ക്ക് പരുക്കേറ്റ ആക്രമണത്തില്‍ അറസ്റ്റിലായ പ്രഗ്യാ സിങിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചെത്തിയവരില്‍ ഒരു രാഷ്ട്രീയ നേതാവ് ഉമാ ഭാരതിയായിരുന്നു.

പ്രഗ്യാ സിങ് ഒരു വലിയ സന്യാസിനിയും ദേശ സ്‌നേഹിയുമാണെന്ന് ഉമാ ഭാരതി പറഞ്ഞു. അവര്‍ സഹിച്ച വേദന മറ്റൊരു സാധാരണ സ്ത്രീയ്ക്കും താങ്ങാന്‍ സാധിക്കാത്തതാണെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bjps pragya thakur weeps on meeting uma bharti