scorecardresearch
Latest News

ബിജെപിയില്‍ 18 കോടി അംഗങ്ങള്‍; പുതിയ അധ്യക്ഷന്‍ ഡിസംബറില്‍

2.2 കോടി പുതിയ അംഗങ്ങളായിരുന്നു ബിജെപിയുടെ ലക്ഷ്യം

ന്യൂഡല്‍ഹി: ഭാരതീയ ജനത പാര്‍ട്ടിയില്‍ ഏഴ് കോടി പുതിയ അംഗങ്ങള്‍ എത്തിയെന്ന് വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ. അംഗത്വ വിതരണ ക്യാംപെയിന്‍ വലിയ വിജയമായെന്നും പാര്‍ട്ടി പ്രതീക്ഷിച്ചതിലും പുതിയ അംഗങ്ങളെ ലഭിച്ചു എന്നും വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

“ഏഴ് കോടി പുതിയ അംഗങ്ങളാണ് ബിജെപിയിലേക്ക് എത്തിയത്. പാര്‍ട്ടിയുടെ ആകെ അംഗസംഖ്യ 18 കോടിയായി ഉയര്‍ന്നു. പാര്‍ട്ടി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ വിജയകരമായി പൂര്‍ത്തിയാക്കി.” ജെ.പി.നഡ്ഡ പറഞ്ഞു.

Read Also: ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല: ഒ.രാജഗോപാല്‍

2.2 കോടി പുതിയ അംഗങ്ങളായിരുന്നു ബിജെപിയുടെ ലക്ഷ്യം എന്നാല്‍, അംഗത്വ വിതരണം പൂര്‍ത്തിയായപ്പോള്‍ അത് ഏഴ് കോടിയോളം എത്തിയെന്നാണ് ബിജെപി ദേശീയ നേതൃത്വം അറിയിക്കുന്നത്. ജൂലായ് ആറിനാണ് ബിജെപി മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ തുടങ്ങിയത്. ഓഗസ്റ്റ് 20 നാണ് ക്യാംപെയിന്‍ അവസാനിച്ചത്.

സെപ്റ്റംബറില്‍ ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പും പുതിയ ബിജെപി അധ്യക്ഷനു വേണ്ടിയുള്ള തിരഞ്ഞെടുപ്പും ഡിസംബറില്‍ നടക്കുമെന്നും ജെ.പി.നഡ്ഡ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bjps membership strength totalling 18 cr