scorecardresearch

ബിജെപിയുടെ ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാകില്ലെന്ന് പ്രകാശ് രാജ്

ബഹുസ്വരതയും വൈവിധ്യവും ജീവിതത്തില്‍ അത്യാവശ്യമാണെന്നും താരം

ബഹുസ്വരതയും വൈവിധ്യവും ജീവിതത്തില്‍ അത്യാവശ്യമാണെന്നും താരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ബിജെപിയുടെ ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാകില്ലെന്ന് പ്രകാശ് രാജ്

ബെംഗളൂരു: ബിജെപിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ വില പോകില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. സാംസ്‌കാരിക യുദ്ധങ്ങള്‍ എന്ന വിഷയത്തിലുള്ള സംവാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment

കര്‍ണഡിക സംസ്‌കാരത്തെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാവര്‍ക്കും ഒരുമിച്ച് സഹോദര്യത്തോടെയും സമാധാനത്തോടയും ജീവിക്കാന്‍ സാധിക്കണമെന്നും അതിനുളള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. കര്‍ണാടകയുടെ സംസ്‌കാരം ബഹുസ്വരതയും സമാധാനമാണെന്നും പറഞ്ഞ താരം ബിജെപിയുടെ ഹിന്ദുത്വ അജണ്ട ഇവിടെ വില പോകില്ലെന്നും വ്യക്തമാക്കി.

''ബിജെപി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഹിന്ദുത്വ അജണ്ട ഈ രാജ്യത്ത് നടപ്പിലാകില്ല. കര്‍ണാടക ബിജെപിയുടെ ഹിന്ദുത്വം അംഗീകരിക്കുമോ ഇല്ലയോ എന്നത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അറിയാം.'' താരം പറയുന്നു.

ബഹുസ്വരതയും വൈവിധ്യവും ജീവിതത്തില്‍ അത്യാവശ്യമാണെന്നും താരം അഭിപ്രായപ്പെട്ടു. പ്രകൃതിയിലെ വൈവിധ്യങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു താരം ഇത് വിശദീകരിച്ചത്. അതേസമയം, പ്രകാശ് രാജിന് മറുപടിയുമായി ബിജെപി വക്താവ് മാളവിക അവിനാശ് രംഗത്തെത്തി.

Advertisment

നിങ്ങളെന്താണ് പറയുന്നത്, ഹിന്ദുക്കള്‍ ആയിരക്കണക്കിന് വര്‍ഷമായി മറ്റ് മതങ്ങളുടെ കടന്നു വരവിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തതെന്നായിരുന്നു മാളവികയുടെ മറുപടി. ഹിന്ദു ഒരു സംസ്‌കാരമാണെന്നും മാളവിക പറഞ്ഞു.

Bjp Prakash Raj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: