ന്യൂഡൽഹി: പശ്ചിമ ബംഗാളിലും കേരളത്തിലും ഒഡിഷയിലും ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവര്‍ണ്ണ യുഗം ആരംഭിക്കാനാവില്ലെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യയില്‍ ഒരിടത്തിനും യോജിച്ചതല്ല ഇടതുപക്ഷമെന്നു അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

തൃപുരയിലെ ബിജെപിയുടെ മിന്നും വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലെഫ്റ്റ് ഇന്ത്യയ്ക്ക് റൈറ്റ് അല്ലെന്ന് അമിത് ഷാ പറഞ്ഞത്. ത്രിപുരയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് തയ്യാറെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലെ വിജയപ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. കർണാടകയിൽ ബിജെപി മികച്ച വിജയം സ്വന്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.സിപിഎമ്മിനെ ആദ്യം ജനങ്ങൾ ബംഗാളിൽ നിന്ന് കെട്ടുകെട്ടിച്ചു. ഇപ്പോഴിതാ ത്രിപുരയിൽ നിന്നും അവർ തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ വളർച്ചയുടെ ലക്ഷണമാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിൽ ജീവൻ നഷ്ടപ്പെട്ട് സംഘപ്രവർത്തകർക്ക് ഈ വിജയം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ