/indian-express-malayalam/media/media_files/uploads/2022/01/Rahul-Gandhi.jpg)
ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താക്കളുടെ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരാമര്‍ശം ആഗോളതലത്തില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ സ്ഥാനവും ഇല്ലാതാക്കിയെന്ന് രാഹുല്‍ വ്യക്തമാക്കി.
Divided internally, India becomes weak externally.
— Rahul Gandhi (@RahulGandhi) June 6, 2022
BJP’s shameful bigotry has not only isolated us, but also damaged India’s standing globally.
ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാരെ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചു. ഇന്ത്യൻ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമാണ് പല രാജ്യങ്ങളിലും സോഷ്യൽ മീഡിയയിൽ ഉയർന്നത്.
ബിജെപി, ദേശീയ വക്താവ് നൂപുർ ശർമ്മയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഡൽഹി മീഡിയ ഹെഡ് നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. അതേസമയം പാർട്ടി “എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു” എന്നും “ഏതെങ്കിലും മതത്തേയോ വ്യക്തികളേയോ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു” എന്നും പ്രസ്താവന ഇറക്കുകയും ചെയ്തു.
രാജ്യത്ത് നിന്ന് ഉയര്‍ന്ന വിമർശനമല്ല, അന്താരാഷ്‌ട്ര തലത്തിലുണ്ടായ തിരിച്ചടിയാണ് രണ്ട് പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ ബിജെപിയെ പ്രേരിപ്പിച്ചതെന്ന് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം പ്രതികരിച്ചു. ശർമ്മയും ജിൻദാലും ഇസ്ലാമോഫോബിയയുടെ യഥാർത്ഥ സൃഷ്ടാക്കളലെല്ലും അവര്‍ രാജാവിനേക്കാള്‍ കൂടുതല്‍ വിശ്വാസ്യത പുലര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: പ്രവാചകനെതിരായ പരാമർശം: പ്രതിഷേധം കനക്കുന്നു; ഒഐസിയ്‌ക്കെതിരെ വിദേശകാര്യ മന്ത്രാലയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.