Latest News

ബിജെപി പ്രവര്‍ത്തകരും പ്രക്ഷോഭത്തിലുള്ള കര്‍ഷകരും തമ്മില്‍ ഗാസിപുരിൽ സംഘർഷം

ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ ഇന്നുച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം

Farm laws, Farmers protest, Ghaziabad famers gather, Ghaziabad farmers protest, Delhi-Uttar Pradesh border, Bharatiya Kisan Union, Farmers on BJP, ie malayalam
കർഷക പ്രക്ഷോഭം (ഫയൽ ചിത്രം)

ഗാസിയാബാദ്: ബിജെപി പ്രവര്‍ത്തകരും പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ട കര്‍ഷകരും തമ്മില്‍ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപുരില്‍ സംഘർഷം. ഇന്നുച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനായി നവംബര്‍ മുതല്‍ കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന തമ്പടിച്ചിരിക്കുന്ന ഫ്‌ളൈ വേയില്‍ ബിജെപി പ്രവര്‍ത്തകര്‍ റാലി നടത്തുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവിടെ തമ്പടിച്ചിരിക്കുന്ന കര്‍ഷകരില്‍ ഏറെയും
ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ്.

ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ ഇരുവിഭാഗവും പരസ്പരം അടുത്തെത്തിയതോടെ തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് വടികൊണ്ടുള്ള ഏറ്റുമുട്ടല്‍ നടന്നു. ചിലര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

ബിജെപി നേതാവ് അമിത് വാല്‍മീകിയുടെ റാലിയുടെ ഭാഗമായ ഏതാനും വാഹനങ്ങള്‍ക്കു കേടുപറ്റിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലും വിഡിയകളിലും കാണുന്നുണ്ട്. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഇല്ലാതാക്കാനും അതിന് ചീത്തപ്പേര് നല്‍കാനുമുള്ള സര്‍ക്കാരിന്റെ മറ്റൊരു ‘ഗൂഢാലോചന’ എപ്പിസോഡാണ് ഇതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.

Also Read: രാജ്യാന്തര വിമാന സര്‍വിസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി

റാലി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നീക്കം ചെയ്യണമെന്ന് ഗാസിപ്പൂര്‍ അതിര്‍ത്തിയിലെ കര്‍ഷകര്‍ ജില്ലാ ഭരണകൂടത്തോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച വക്താവ് ജഗ്താര്‍ സിങ് ബജ്വ അവകാശപ്പെട്ടു.

”ഗൂഢാലോചനയുടെ ഭാഗമായി അവര്‍ കര്‍ഷകരോട് മോശമായി പെരുമാറി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി. സര്‍ക്കാറിന്റെ ഈ ഗൂഢാ ലോചന വിജയിക്കില്ല, കാരണം കര്‍ഷകരുടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനുള്ള ഇത്തരം തന്ത്രങ്ങള്‍ മുന്‍കാലങ്ങളിലും ഉപയോഗിച്ചിരുന്നു,”ബജ്വ പറഞ്ഞു.

ഇന്നത്തെ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും നടപടി സ്വീകരിച്ചില്ലെങ്കില്‍, അതിനനുസരിച്ച് ഭാവി തന്ത്രം ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp workers farm law protestors clash in ghazipur

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com