പ്രാതലിനൊപ്പം രാഷ്ട്രീയം; ബിജെപി വനിത എംപിമാരുമായി മോദി ചര്‍ച്ച നടത്തി

ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായും ചര്‍ച്ചയില്‍ പങ്കെടുത്തു

narendra modi, bjp, ie malayalam

ന്യൂഡല്‍ഹി: ബിജെപിയിലെ വനിതാ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. മോദിയുടെ വീട്ടിലൊരുക്കിയ പ്രാതലിലും ഇവര്‍ പങ്കുചേര്‍ന്നു.

ബിജെപിയിലെ എംപിമാരെ വിവിധ വിഭാഗങ്ങളായി തിരിച്ച് മോദി ഓരോ കൂട്ടരോടും പ്രത്യേകം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എസ്‌സി, എസ്ടി, ഒ.ബി.സി തുടങ്ങി വിവിധ വിഭാഗങ്ങളിലായി എംപിമാരെ തിരിച്ചാണ് ചര്‍ച്ചകള്‍. എല്ലാ എംപിമാരുമായി ചര്‍ച്ച നടത്താനും നേരിട്ട് സംസാരിക്കാനുമാണ് ബിജെപി ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇരു സഭകളിലുമുള്ള വനിതാ എംപിമാര്‍ ഇന്നത്തെ പരിപാടിയില്‍ പങ്കെടുത്തു.

Read Also: ടിക് ടോക് വീഡിയോ പകര്‍ത്തുന്നതിനിടെ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു

ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായും ചര്‍ച്ചയില്‍ പങ്കെടുത്തു. സര്‍ക്കാര്‍ അജണ്ടകളും പദ്ധതികളും എംപിമാരുമായി കൂടിയാലോചിക്കുകയാണ് ഈ ചര്‍ച്ചകളിലൂടെ മോദി ലക്ഷ്യമിടുന്നത്.

17-ാം ലോക്‌സഭയില്‍ ആകെയുള്ളത് 78 വനിതാ എംപിമാരാണ്. ഇതില്‍ 41 പേരും ബിജെപിയില്‍ നിന്നുള്ളവരാണ്. സ്ത്രീ പ്രാതിനിധ്യം കൂടുതൽ ഉറപ്പാക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം നരേന്ദ്ര മോദി പറഞ്ഞിരുന്നു.

2014-ലെക്കാൾ വൻവിജയം നേടിയാണ് ബിജെപി ഭരണത്തുടർച്ച സ്വന്തമാക്കിയത്. കേവലഭൂരിപക്ഷത്തിനു 272 സീറ്റു മതിയെന്നിരിക്കേ 302 സീറ്റ്‌ ബിജെപി ഒറ്റയ്ക്കു സ്വന്തമാക്കി. 355 സീറ്റുകളാണ് എൻഡിഎ മുന്നണി സ്വന്തമാക്കിയത്. ഒന്നാം മോദി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്ന നിർമല സീതാരാമൻ ഇത്തവണ ധനമന്ത്രിയായി. രാഹുൽ ഗാന്ധിയെ അമേഠിയിൽ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയും മന്ത്രിസഭയിലുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp women mps meet narendra modi over breakfast

Next Story
ടിക് ടോക് വീഡിയോ പകര്‍ത്തുന്നതിനിടെ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചുDrowned to death,​ഒഴുക്കില്‍ പെട്ട് മരിച്ചു, Hyderabad, ഹൈദരാബാദ്, tik tok, ടിക് ടോക്, viral video വൈറല്‍ വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com